Second Term Examination Timetable Kerala Teachers Eligibility Test NOTIFICATION November 2017.

Tuesday, 6 December 2016

കൃഷിച്ചൊല്ലുകൾ

ഒന്നു മുതൽ പത്തുവരെയുള്ള പാഠപുസ്തകങ്ങളിൽ കൃഷിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഉണ്ട്. അവയിൽ ഉപയോഗിക്കുവാൻ കഴിയുന്ന
കൃഷിച്ചൊല്ലുകൾ താഴെ നൽകിയിരിക്കുന്നു
 •     ഉടമയുടെ കണ്ണ് ഒന്നാംതരം വളം.
 •     കതിരിൽ വളം വച്ചിട്ടു കാര്യമില്ല!
 •     അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ
 •     അടുത്തുനട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്
 •     അമരത്തടത്തിൽ തവള കരയണം
 •     ആരിയൻ വിതച്ചാ നവര കൊയ്യാമോ
 •     ആഴത്തിൽ ഉഴുതു അകലത്തിൽ നടണം
 •     ആഴത്തിൽ ഉഴുത് അകലത്തിൽ വിതയ്ക്കുക
 •     ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല
 •     ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
 •     ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
 •     ഉഴവിൽ തന്നെ കള തീർക്കണം
 •     എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
 •     എള്ളിന് ഉഴവ് ഏഴരച്ചാൽ
 •     എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ
 •     എള്ളുണങ്ങുന്നതെണ്ണയ്ക്ക്, കുറുഞ്ചാത്തനുണങ്ങുന്നതോ?
 •     ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം
 •     ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല
 •     കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും
 •     കണ്ടം വിറ്റു കാളയെ വാങ്ങുമോ
 •     കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ്)
 •     കന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ
 •     കന്നില്ലാത്തവന് കണ്ണില്ല
 •     കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു
 •     കർക്കടകത്തിൽ പത്തില കഴിക്കണം
 •     കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്‌
 •     കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
 •     കല്ലാടും മുറ്റത്ത് നെല്ലാടില്ല
 •     കളപറിക്കാത്ത വയലിൽ വിള കാണില്ല
 •     കളപറിച്ചാൽ കളം നിറയും
 •     കാറ്റുള്ളപ്പോൾ തൂറ്റണം
 •     കാർത്തിക കഴിഞ്ഞാൽ മഴയില്ല
 •     കാലം നോക്കി കൃഷി
 •     കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം
 •     കാലവർഷം അകത്തും തുലാവർഷം പുറത്തും പെയ്യണം (തെങ്ങുമായി ബന്ധപ്പെട്ടത്)
 •     കുംഭത്തിൽ കുടമുരുളും
 •     കുംഭത്തിൽ കുടമെടുത്തു നന
 •     കുംഭത്തിൽ നട്ടാൽ കുടയോളം, മീനത്തിൽ നട്ടാൽ മീൻകണ്ണോളം
 •     കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം
 •     കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള
 •     കൂര വിതച്ചാൽ പൊക്കാളിയാവില്ല
 •     കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി
 •     കൃഷി വർഷം പോലെ
 •     ചേറ്റിൽ കൈകുത്തിയാൽ ചോറ്റിലും കൈ കുത്താം
 •     ചോതികഴിഞ്ഞാൽ ചോദ്യമില്ല
 •     ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു
 •     ഞാറായാൽ ചോറായി
 •     തിന വിതച്ചാൽ തിന കൊയ്യാം, വിന വിതച്ചാൽ വിന കൊയ്യാം
 •     തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാൽ ഓണം കഴിഞ്ഞേ ഇറങ്ങൂ
 •     തുലാപത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം
 •     തേവുന്നവൻ തന്നെ തിരിക്കണം
 •     തൊഴുതുണ്ണുന്നതിനെക്കാൾ നല്ലത്,ഉഴുതുണ്ണുന്നത്
 •     തൊഴുതുണ്ണരുത്, ഉഴുതുണ്ണുക
 •     ധനം നില്പതു നെല്ലിൽ, ഭയം നില്പതു തല്ലിൽ
 •     നട്ടാലേ നേട്ടമുള്ളൂ
 •     നല്ല തെങ്ങിനു നാല്പതു‍ മടൽ
 •     നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും
 •     നവര വിതച്ചാൽ തുവര കായ്ക്കുമോ
 •     പടുമുളയ്ക്ക് വളം വേണ്ട
 •     പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത്
 •     പതിരില്ലാത്ത കതിരില്ല
 •     പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം
 •     പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
 •     പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ?
 •     പൊന്നാരം വിളഞ്ഞാൽ കതിരാവില്ല
 •     മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും
 •     മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല
 •     മണ്ണറിഞ്ഞും വിത്തറിഞ്ഞും കൃഷിചെയ്യണം
 •     മണ്ണറിഞ്ഞു വിത്തു്‌
 •     മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പൊയി
 •     മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌
 •     മരമറിഞ്ഞ് കൊടിയിടണം
 •     മാങ്ങയാണേൽ മടിയിൽ വെക്കാം, മാവായാലോ ?
 •     മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു
 •     മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല
 •     മീനത്തിൽ നട്ടാൽ മീൻ കണ്ണോളം, കുംഭത്തിൽ നട്ടാൽ കുടയോളം.
 •     മുതിരയ്ക്ക് മൂന്നു മഴ
 •     മുൻവിള പൊൻവിള
 •     മുണ്ടകൻ മുങ്ങണം
 •     മുളയിലറിയാം വിള
 •     മുളയിലേ നുള്ളണമെന്നല്ലേ
 •     മുള്ളു നട്ടവൻ സൂക്ഷിക്കണം
 •     മേടം തെറ്റിയാൽ മോടൻ തെറ്റി
 •     വയലിൽ വിളഞ്ഞാലേ വയറ്റിൽ പോകൂ
 •     വയലു വറ്റി കക്ക വാരാനിരുന്നാലോ
 •     വരമ്പു ചാരി നട്ടാൽ ചുവരു ചാരിയുണ്ണാം
 •     വളമേറിയാൽ കൂമ്പടയ്ക്കും
 •     വളമിടുക, വരമ്പിടുക, വാരം കൊടുക്കുക, വഴിമാറുക
 •     വർഷം പോലെ കൃഷി
 •     വിതച്ചതു കൊയ്യും
 •     വിത്തുഗുണം പത്തുഗുണം
 •     വിത്തുള്ളടത്തു പേരു
 •     വിത്താഴം ചെന്നാൽ പത്തായം നിറയും
 •     വിത്തിനൊത്ത വിള
 •     വിത്തെടുത്തുണ്ണരുതു്
 •     വിത്തുവിറ്റുണ്ണരുത്
 •     വിത്തൊന്നിട്ടാൽ മറ്റൊന്നു വിളയില്ല
 •     വിളഞ്ഞ കണ്ടത്തിൽ വെള്ളം തിരിക്കണ്ട
 •     വിളഞ്ഞാൽ പിന്നെ വച്ചേക്കരുതു്‌
 •     വിളഞ്ഞാൽ കതിർ വളയും
 •     വിളയുന്ന വിത്തു മുളയിലറിയാം
 •     വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ
 •     വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
 •     വേലിതന്നെ വിളവുതിന്നുക
 •     സമ്പത്തുകാലത്തു തൈ പത്തുവച്ചാൽ ആപത്തുകാലത്തു കാ പത്തു തിന്നാം
 •     കന്നിക്കൊയ്ത്തിന്റെ സമയത്ത് മഴ ദോഷം തീരും
Share Your Ideas
പ്രിയ അധ്യാപക സുഹൃത്തുക്കളെ നിങ്ങളുടെ സ്കൂളിൽ നടത്തിയ മികവ് പ്രവർത്തനങ്ങൾ ഈ ബ്ലോഗിൽ കൂടി നൽകുവാൻ താത്പര്യം ഉണ്ടെങ്കിൽ അവ എനിക്ക് അയച്ചുതരിക. ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതൽ വിവരത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക. തനതായി രൂപീകരിച്ച വർക്ക്ഷീറ്റുകൾ ഉണ്ടെങ്കിൽ അതും ഇവിടെ ഷെയർ ചെയ്യാം.. വിലാസം :- mashhari30@gmail.com

Labels

അക്ഷരം അക്ഷരപ്പാട്ട് അക്ഷരമുറ്റം അധ്യാപകന്‍ അനുഷ്ഠാനകലകള്‍ അമൃതം അവധി എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്‌ ഒരുമയുടെ ആഘോഷം കടങ്കഥകൾ കഥകളി കവിത കുട്ടിക്കവിതകൾ കുട്ടിപ്പുര കൃഷിച്ചൊല്ലുകൾ ക്വിസ് ഗണിത ഗാനം ചോക്കുപൊടി തമാശ താരയുടെ വീട് ദിനാചരണം നമ്മുടെ കലകൾ നാടൻ‌കളി നാടോടിപ്പാട്ട് നൃത്തരൂപങ്ങൾ പക്ഷികൾ പഠനോപകരണങ്ങള്‍ പരിസരപഠനം പഴങ്ങൾ പഴഞ്ചൊല്ലുകൾ പൂക്കളെ അറിയാം പ്രതിജ്ഞ പ്രശ്നോത്തരി മണവും മധുരവും മത്സ്യങ്ങൾ മലയാളത്തിളക്കം മഹിതം മഴ മഴപഴംഞ്ചൊല്ലുകള്‍ മഴമേളം മുരളി കണ്ട കഥകളി രാമായണം ലഘുകുറിപ്പ് വയൽ വർണ്ണന വായനാദിനം വീട് നല്ല വീട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംസ്ഥാനങ്ങൾ സസ്യങ്ങൾ