Second Term Examination Timetable Kerala Teachers Eligibility Test NOTIFICATION November 2017.

Sunday, 12 February 2017

Kuttikalodano Kali Questions 1

1. ഇന്ത്യൻ നേവിയുടെ കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രി ഹിന്ദു പുരാണത്തിലെ ഏത് ഔഷധ സസ്യത്തിൻറെ പേരിൽ അറിയപ്പെടുന്നു?
Answer :- സഞ്ജീവനി

2. ഗെയിം തിയറി എന്ന സിദ്ധാന്തം ആവിഷ്കരിച്ച ഏത് സാമ്പത്തിക ശാസ്ത്രജ്ഞൻറെ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിനിമയാണ് 'A Beautiful Mind '?
Answer :- ജോൺ നാഷ്

3. ഗോൾഡൻ ഫോസ്റ്റർ എന്ന പ്രൊഫസർ 1965-ൽ എന്തിനെ തിരിച്ചറിയാൻ വേണ്ടി ഉണ്ടാക്കിയ സംഖ്യാ രീതിയാണ് ISBN?
Answer :- പുസ്തകങ്ങൾ

4. സിഗ്‌മോമാനോമീറ്റർ,ഫ്‌ളോട്ട് വാൽവ്, ബാരോമീറ്റർ എന്നീ ശാസ്ത്രോപകരണങ്ങളിൽ  ഉപയോഗിക്കുന്ന മൂലകം ?
Answer :- മെർക്കുറി

5. ഷെറുഫനീസ എന്ന നർത്തകി അക്ബർ ചക്രവർത്തി നൽകിയ 'മാതളപ്പൂമൊട്ട്' എന്നർത്ഥം വരുന്ന ഏത് പേരിൽ പ്രശസ്തയായത്?
Answer :- അനാർക്കലി

6. കിക്കുനേ ഇക്കേഡ എന്ന ജാപ്പനീസ് ശാസ്ത്രജ്ഞൻ ഭക്ഷണത്തിൽ ചേർക്കുന്ന ഏത് രാസവസ്തുവാണ് കടൽ ഫയലുകളിൽ നിന്ന് വേർതിരിച്ചെടുത്തത്?
Answer :- അജിനോമോട്ടോ

7. 1954-ൽ ആദ്യ പദ്മ വിഭൂഷൺ അവാർഡ് ലഭിച്ചവരുടെ കൂട്ടത്തിലെ ഏക മലയാളി ആര്?
Answer :- വി.കെ.കൃഷ്ണമേനോൻ

8. ഒട്ടേറെ ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്ത 'ഒറ്റ വൈക്കോൽ വിപ്ലവം' എന്ന പുസ്തകം രചിച്ച ജൈവകൃഷിയുടെ പ്രധാന പ്രയോക്താവായ ജപ്പാൻ സ്വദേശി?
Answer :- മാസുനോവ ഫുക്കുവോവ

9. 1995-ൽ ബ്രസീലിലെ എക്സ്ട്രാ ഓർഡിനറി മിനിസ്റ്റർ ഫോർ പവർ എന്ന പദവി ലഭിച്ച പ്രശസ്ത കായിക താരം ആര് ?
Answer :- പെലെ

10. മനുഷ്യരിൽ ഏറ്റവും ഒടുവിൽ മുളച്ചുവരുന്ന അണപ്പല്ലുകൾക്ക് 'അറിവായതിന് ശേഷം വരുന്നത്' എന്നർത്ഥത്തിൽ എന്ത് പേരാണ് നൽകിയിരിക്കുന്നത്?
Answer :- Wisdom Teeth

11. മലാല യുസഫ് സായിക്ക് മുൻപ് നൊബേൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി ഏത് ശാസ്ത്രജ്ഞാനായിരുന്നു?
Answer :- വില്യം ലോറൻസ് ബ്രാഡ്
Share Your Ideas
പ്രിയ അധ്യാപക സുഹൃത്തുക്കളെ നിങ്ങളുടെ സ്കൂളിൽ നടത്തിയ മികവ് പ്രവർത്തനങ്ങൾ ഈ ബ്ലോഗിൽ കൂടി നൽകുവാൻ താത്പര്യം ഉണ്ടെങ്കിൽ അവ എനിക്ക് അയച്ചുതരിക. ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതൽ വിവരത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക. തനതായി രൂപീകരിച്ച വർക്ക്ഷീറ്റുകൾ ഉണ്ടെങ്കിൽ അതും ഇവിടെ ഷെയർ ചെയ്യാം.. വിലാസം :- mashhari30@gmail.com

Labels

അക്ഷരം അക്ഷരപ്പാട്ട് അക്ഷരമുറ്റം അധ്യാപകന്‍ അനുഷ്ഠാനകലകള്‍ അമൃതം അവധി എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്‌ ഒരുമയുടെ ആഘോഷം കടങ്കഥകൾ കഥകളി കവിത കുട്ടിക്കവിതകൾ കുട്ടിപ്പുര കൃഷിച്ചൊല്ലുകൾ ക്വിസ് ഗണിത ഗാനം ചോക്കുപൊടി തമാശ താരയുടെ വീട് ദിനാചരണം നമ്മുടെ കലകൾ നാടൻ‌കളി നാടോടിപ്പാട്ട് നൃത്തരൂപങ്ങൾ പക്ഷികൾ പഠനോപകരണങ്ങള്‍ പരിസരപഠനം പഴങ്ങൾ പഴഞ്ചൊല്ലുകൾ പൂക്കളെ അറിയാം പ്രതിജ്ഞ പ്രശ്നോത്തരി മണവും മധുരവും മത്സ്യങ്ങൾ മലയാളത്തിളക്കം മഹിതം മഴ മഴപഴംഞ്ചൊല്ലുകള്‍ മഴമേളം മുരളി കണ്ട കഥകളി രാമായണം ലഘുകുറിപ്പ് വയൽ വർണ്ണന വായനാദിനം വീട് നല്ല വീട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംസ്ഥാനങ്ങൾ സസ്യങ്ങൾ