Second Term Examination Timetable Kerala Teachers Eligibility Test NOTIFICATION November 2017.

Sunday, 14 May 2017

Class 4 - Malayalam Lesson 1 [അമൃതം] വെണ്ണക്കണ്ണൻ

TEACHING MANUAL  
വെണ്ണക്കണ്ണൻ എന്ന ഈ പാഠഭാഗത്തിൻറെ ടീച്ചിങ് മാന്വൽ
PDF FILE  കടപ്പാട് മലപ്പുറം ഡയറ്റ് 
വെണ്ണക്കണ്ണൻ എന്ന ഈ പാഠഭാഗത്തിൻറെ ടീച്ചിങ് മാന്വൽ
PDF FILE  കടപ്പാട് Class 4 Teachers Thrippunitthura Sub District
WORK SHEET
1. വരികളുടെ ആശയം - വരികൾ കണ്ടെത്തി എഴുതാം - കടപ്പാട് മലപ്പുറം ഡയറ്റ് PDF FILE 
2. ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം - കടപ്പാട് കോലഞ്ചേരി ടീച്ചേർസ് ക്ലബ് PDF FILE 
3. കഴിഞ്ഞ അവധിക്കാല അനുഭവം - കടപ്പാട് കോലഞ്ചേരി ടീച്ചേർസ് ക്ലബ് PDF FILE 


അധിക വായനയ്ക്ക് - കൃഷ്ണഗാഥയ്ക്ക് പിന്നിലെ ഐതിഹ്യം - PDF Version
കോലത്തിരി നാട്ടിലെ രാജാവായിരുന്നു ഉദയവർമ്മൻ. അദ്ദേഹം ചെറുശേരി നമ്പൂതിരിയുമായി ചതുരംഗം (Chess) കളിക്കുകയായിരുന്നു. തൊട്ടടുത്തായി തൊട്ടിലിൽ കുട്ടിയെ കിടത്തി താരാട്ടുപാടി ഉറക്കുകയാണ് രാജപത്നി. ചതുരംഗക്കളിയിൽ വിദഗ്ദ്ധയായ രാജ്ഞി കളിയിൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോൾ കണ്ടത് അടിയറവ് പറയാനൊരുങ്ങുന്ന രാജാവിനെയാണ്. ഒരു നീക്കം കൂടി പിഴച്ചാൽ രാജാവിന് തോൽവി ഉറപ്പ്. കുട്ടിയെ താരാട്ടു പാടി ഉറക്കാനെന്ന മട്ടിൽ
"ഉന്തുന്തു/ന്തുന്തുന്തു/ന്തുന്തുന്തു /ന്തുന്തുന്തു
ന്തുന്തുന്തു /ന്തുന്തുന്തു /ന്താളെയുന്ത്"
എന്ന് രാജ്ഞി പാടി. അർഥം മനസ്സിലാക്കിയ രാജാവ് കാലാൾ കരു നീക്കി പരാജയത്തിൽ നിന്നും കരകയറി. സന്തുഷ്ടനായ രാജാവ് പത്നി പാടിയ ഈണത്തിൽ ഒരു കാവ്യം രചിക്കാൻ ചെറുശ്ശേരിയോട് ആവശ്യപ്പെട്ടുവെന്നും അപ്രകാരം രചിക്കപ്പെട്ടതാണ് കൃഷ്ണഗാഥയെന്നുമാണ് ഐതിഹ്യം.


ചെറുശ്ശേരി നമ്പൂതിരി - PDF Version
ക്രിസ്തുവർഷം 15-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാളം ഭാഷാകവിയാണ്. പുരാതനകവിത്രയങ്ങളിൽ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണ് ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്. സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളിൽ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും സംസ്കൃത ഭാഷയോട് കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന മലനാട്ടിലെ കവികൾക്കിടയിൽ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. കൃഷ്ണഗാഥയാണു പ്രധാനകൃതി. മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നത്  ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലാണ്. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാള ഭാഷയിലാണ്. കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്.
പഠനനേട്ടം :- കവിത ഈണത്തിലും താളത്തിലും ചൊല്ലുന്നു. ഉച്ചാരണശുദ്ധി, ഒഴുക്ക്, ആവശ്യമായ ഭാവവ്യതിയാനം എന്നിവയിലൂടെ വായിക്കുന്നു. അമ്മയും മകനും തമ്മിലുള്ള സ്നേഹവാത്സല്യത്തിൻറെ മാധുര്യം ഉൾകൊള്ളുന്നു. തെറ്റുകൂടാതെ ഉചിതമായ വ്യവഹാരരൂപങ്ങൾ (കുറിപ്പ്, കവിത) തയ്യാറാക്കുന്നു.
അമൃതം - വെണ്ണക്കണ്ണൻ - Mp3 Music  
ചെറുശ്ശേരി രചിച്ച കൃഷ്ണഗാഥയിൽ നിന്നുമുള്ള ഒരു ചെറു ഭാഗമാണ് പാഠഭാഗത്ത് നൽകിയിരിക്കുന്നത്.

അധിക വായനയ്ക്ക് - മാതൃസ്നേഹം PDF FILE 
കൃഷ്ണഗാഥയിലെ 'വെണ്ണക്കണ്ണൻ' എന്ന ഭാഗവും പൂതപ്പാട്ടും മാതൃസ്നേഹത്തിൻറെ രണ്ടു സന്ദർഭമാണ് കാട്ടിത്തരുന്നത്. വെണ്ണക്കണ്ണനിൽ മകൻറെ ബാല്യകാല കുസൃതികൾ ആസ്വദിക്കുന്ന അമ്മയെയാണ് നാം കാണുന്നത്. ഒരു കൈയിൽ വെണ്ണ നൽകുമ്പോൾ മറുകൈ കരയുമെന്നും കൈയിൽ തന്ന വെണ്ണ കാക്കയെടുത്തു പോയി എന്നുള്ള മകൻറെ വാക്കുകൾ കുസൃതിയായിട്ടാണ് വാത്സല്യനിധിയായ 'അമ്മ കരുതുന്നത്.

പൂതപ്പാട്ടിലെ മകൻ ശൈശവാവസ്ഥയിലാണ്. അവന് അമ്പിളിമാമനെ കാട്ടി, കാക്കേ പൂച്ചെ പാടി നങ്ങേലി മാമു കൊടുക്കുന്ന രംഗം നേരിൽ കാണുന്നപോലെ അവതരിപ്പിക്കുന്നുണ്ട്. നങ്ങേലിക്ക് ആറ്റുനോറ്റ് കാത്തിരുന്നുണ്ടായ മകനാണ്, അതുകൊണ്ടു തന്നെ നിലത്തു  വെച്ചാൽ ഉറുമ്പരിച്ചാലോ തലയിൽ വെച്ചാൽ പേനരിച്ചാലോ എന്ന പ്രയോഗം അർത്ഥവത്തും ആസ്വാദ്യവുമാകുന്നു.
രണ്ടമ്മമാരും മക്കളെ സ്നേഹിക്കുകയും അവരുടെ സന്തോഷത്തിനായി പ്രയത്നിക്കുകയും ചെയ്യുന്നു. ഓരോ ഘട്ടത്തിലും സ്നേഹത്തിന്റെ അളവ് കൂടി വരുന്നതായി കാണാം. പാപ്പ കൊടുക്കുന്നു... നങ്ങേലി എന്ന വരികളിൽ പ്രാസഭംഗി, പദചേർച്ച, ലാളിത്യം എന്നിവ കാണാനാകും. അതുപോലെ വെണ്ണക്കണ്ണനിൽ ഒറ്റക്കൈ......കേഴും പോലെ കയ്യിലെ വെണ്ണയെ കൊണ്ടുപോയി തുടങ്ങിയ വരികളിലെ ശബ്ദഭംഗി, ലാളിത്യം എന്നിവ എടുത്തുപറയത്തക്കവയാണ്.

Share Your Ideas
പ്രിയ അധ്യാപക സുഹൃത്തുക്കളെ നിങ്ങളുടെ സ്കൂളിൽ നടത്തിയ മികവ് പ്രവർത്തനങ്ങൾ ഈ ബ്ലോഗിൽ കൂടി നൽകുവാൻ താത്പര്യം ഉണ്ടെങ്കിൽ അവ എനിക്ക് അയച്ചുതരിക. ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതൽ വിവരത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക. തനതായി രൂപീകരിച്ച വർക്ക്ഷീറ്റുകൾ ഉണ്ടെങ്കിൽ അതും ഇവിടെ ഷെയർ ചെയ്യാം.. വിലാസം :- mashhari30@gmail.com

Labels

അക്ഷരം അക്ഷരപ്പാട്ട് അക്ഷരമുറ്റം അധ്യാപകന്‍ അനുഷ്ഠാനകലകള്‍ അമൃതം അവധി എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്‌ ഒരുമയുടെ ആഘോഷം കടങ്കഥകൾ കഥകളി കവിത കുട്ടിക്കവിതകൾ കുട്ടിപ്പുര കൃഷിച്ചൊല്ലുകൾ ക്വിസ് ഗണിത ഗാനം ചോക്കുപൊടി തമാശ താരയുടെ വീട് ദിനാചരണം നമ്മുടെ കലകൾ നാടൻ‌കളി നാടോടിപ്പാട്ട് നൃത്തരൂപങ്ങൾ പക്ഷികൾ പഠനോപകരണങ്ങള്‍ പരിസരപഠനം പഴങ്ങൾ പഴഞ്ചൊല്ലുകൾ പൂക്കളെ അറിയാം പ്രതിജ്ഞ പ്രശ്നോത്തരി മണവും മധുരവും മത്സ്യങ്ങൾ മലയാളത്തിളക്കം മഹിതം മഴ മഴപഴംഞ്ചൊല്ലുകള്‍ മഴമേളം മുരളി കണ്ട കഥകളി രാമായണം ലഘുകുറിപ്പ് വയൽ വർണ്ണന വായനാദിനം വീട് നല്ല വീട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംസ്ഥാനങ്ങൾ സസ്യങ്ങൾ