ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

സ്വകാര്യ സ്കൂൾ വേണോ പൊതു വിദ്യാലയം വേണോ?

Mashhari
കുട്ടിയെ സ്കൂളിൽ ചേർക്കും മുമ്പുള്ള സംഘർഷത്തിലാണോ? സുബൈർ അരിക്കുളം എന്ന വ്യക്തിയുടെ അനുഭവം 
6 വർഷം മുമ്പ്  ഞാനും അനുഭവിച്ചിരുന്നു ഈ സംഘർഷം .... സ്വകാര്യ സ്കൂൾ വേണോ പൊതു വിദ്യാലയം വേണോ... കൂടെ ജോലി ചെയ്യുന്നവരിൽ  മിക്കവരുടെയും മക്കൾ 'വലിയ' സ്വകാര്യ സ്ഥാപനങ്ങളിലാണ്. വെറുതെ.. കുട്ടിയെ പരീക്ഷണ വസ്തുവാക്കണോ എന്നതായിരുന്നു ചർച്ചകൾക്കിടയിൽ ഉയർന്നു വന്ന പ്രധാന ചോദ്യം. പൊതു വിദ്യാലയം എന്നു പറയുമ്പോ തന്നെ 'ഇങ്ങനെ പിശുക്കണോ സാറെ ' എന്നു ചോദിക്കുന്ന സഹപ്രവർത്തകരും ഉണ്ടായിരുന്നു. കുടുംബക്കാരുടെ സമ്മർദ്ധം വേറെ ... അവസാനം പൊതു വിദ്യാലയം എന്ന് തീരുമാനമായി. അപ്പോ , അടുത്ത പ്രശ്നം...  പൊതു വിദ്യാലയത്തിൽ തന്നെ മലയാളം മാധ്യമം വേണോ ... അതോ ഇംഗ്ലീഷ് മീഡിയമോ.. പൊതുവിദ്യാലയത്തിലെങ്കിലും ഇംഗ്ലീഷ് മീഡിയത്തിൽ വിടൂ എന്നായി നിർബന്ധം... ലോകത്താകെ നടക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ  പരിച്ഛേദം മനസിലാക്കാൻ ശ്രമിച്ചപ്പോഴാണ് മനസിലായത്.  അവരവരുടെ മാതൃഭാഷയിൽ തന്നെ കാര്യങ്ങൾ മനസിലാക്കുമ്പോഴാണ് വിദ്യാഭ്യാസം അർത്ഥവത്താവുന്നതെന്ന്......
ഇപ്പോ ആറാം ക്ലാസ് കഴിഞ്ഞു ഗസൽ. ഞങ്ങളുടെ ജോലിയുടെ ഭാഗമായും മറ്റും സ്കൂളുകളിൽ മാറി മാറി പഠിക്കേണ്ടി വന്നിട്ടും ഒന്നിനും പിറകിലായില്ല.  ഒരു മണിക്കൂർ പോലും ട്യൂഷന് പോയിട്ടില്ല. ഇപ്പോ ചെറിയ ചെറിയ ഇംഗ്ലീഷ് പുസ്തകം വായിച്ച് കഥ ഞങ്ങൾക്ക് പറഞ്ഞു തരും  അവൾ. മലയാളം പുസ്തകങ്ങളും കാര്യമായി വായിക്കും.

പറഞ്ഞു വന്നത് സ്കൂളിന്റെ വലിപ്പമോ മീഡിയമോ അല്ല.... ഒരു കുട്ടി വളരുന്ന സാമൂഹ്യവും സാമ്പത്തികവും കുടുംബപരവുമായ സാഹചര്യമാണ് അവരെ മിടുക്കരാക്കുന്നത്.  ഇടക്കിടെ സ്കൂൾ സന്ദർശിക്കുന്നതും അധ്യാപകരുമായി ബന്ധം പുലർത്തുന്നതും ഗുണം ചെയ്യും. ഒരു പാട് പണം മുടക്കി കുട്ടി ഇതുവരെ പറഞ്ഞു പോലും കേൾക്കാത്ത ഭാഷയിൽ യാന്ത്രികമായി പഠിക്കുന്നത് എത്രമാത്രം ബോറായിരിക്കും. (അല്ലെങ്കിൽ തന്നെ സ്കൂളിൽ പോയി പഠിക്കുന്നതൊക്കെ അങ്ങേയറ്റം വിരസമാണെന്ന് നാമെല്ലാം അനുഭവിച്ചതല്ലേ ).
കുട്ടിക്ക് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നതാാണ് ഇംഗ്ലീഷ് മീഡിയം പഠന രീതി.... ഇംഗ്ലീഷ് നന്നായി പഠിക്കാൻ എല്ലാ വിഷയവും ഇംഗ്ലീഷിൽ പഠിക്കേണ്ടതുണ്ടോ? എല്ലാ വിഷയവും ആ ഭാഷയിൽ പഠിച്ചാൽ പോലും ഇംഗ്ലീഷ് നന്നായി ഉപയോഗിക്കാൻ കഴിയണമെന്നുണ്ടോ? ഇല്ല എന്ന പൊതു ഉത്തരമാണ്  രണ്ടു ചോദ്യത്തിനും ഇതുവരെ കിട്ടുന്നത് (ജോലിയുടെ ഭാഗമായി പല  തരത്തിലുള്ള നിരവധി കുട്ടികളെ ദിവസേന കാണാറുണ്ട് )..... അതു കൊണ്ട് സംഘർഷങ്ങളൊക്കെ ഒഴിവാക്കി, ദുരഭിമാനം വെടിഞ്ഞ്, വീടിന്റെ തൊട്ടടുത്ത മാതൃഭാഷാധിഷ്ഠിത പൊതു വിദ്യാലയത്തിൽ കുട്ടിയെ ചേർക്കൂ . അവർ സാമൂ ഹ്യബോധത്തോടെയും ഓടിയും ചാടിയും സമ്മർദ്ധമില്ലാതെയും  വളരട്ടെ... പരമാവധി സ്നേഹവും പരിഗണനയും കൊടുത്ത് സ്വാതന്ത്ര്യത്തോടെ പഠിക്കാൻ അനുവദിക്കൂ. കുടുംബത്തിൽ സംഘർഷമില്ലാത്ത അന്തരീക്ഷം ഒരുക്കൂ...... അവർ ഭാവിയിൽ നമ്മെ വിസ്മയിപ്പിക്കും ഇങ്ങനെയൊക്കെ പറയുമ്പോ ഒരു ചോദ്യം ഉയർന്നു വരാറുണ്ട്. ഏത് സർക്കാർ സ്കൂളിലെ അധ്യാപകനാണെന്ന്. അതും കൂടി പറഞ്ഞേക്കാം. ഞാൻ സാമൂഹ്യനീതി വകുപ്പിൽ തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ ഓഫീസറായി ജോലി ചെയ്യുന്നു. അപ്പം ഭാര്യയോ എന്നതാണ് അടുത്ത ചോദ്യം. അവൾ നിയമസഭാ സെക്രട്ടറിയേറ്റിൽ ലൈബ്രേറിയൻ ആണ്. കുട്ടികളുടെ അവകാശ ഉടമ്പടി പ്രകാരം മാതൃഭാഷ കുട്ടിയുടെ അവകാശമാണെന്ന് കൂടി ഓർമിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.

കടപ്പാട്സു :- ബൈർ അരിക്കുളം

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !