ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

English Reading and Spelling in LP/ UP

Mashhari
0

English Reading & Spelling in LP/ UP
-----------------------------
LP, UP, ക്ലാസുകളിൽ ഇന്ന്  അനുഭവപ്പെടുന്ന ഒരു വലിയ പ്രശ്നമാണ് ഇംഗ്ലീഷിലെ വായനയും സെപല്ലിംഗും'
ടീച്ചർ എത്ര ആത്മാർഥമായി പ്രവർത്തിച്ചിട്ടും വേണ്ടത്ര മാറ്റം ഉണ്ടാകാൻ കഴിയുന്നില്ല എന്നതാണ് പൊതുവെയുള്ള അവസ്ഥ.ഇംഗ്ലീഷ്
പഠന ഘട്ടത്തിലെ ചെറിയൊരു അശ്രദ്ധയാണിതിന് പ്രധാന കാരണം
ഇംഗ്ലീഷ് ഒരു phonetic
language ആണ്. അക്ഷരഭാഷയല്ല. ABCD: ...... എന്നത് letters മാത്രമാണ്
അക്ഷരങ്ങളല്ല. ഈ 26 Letters കൊണ്ടു വേണം 49അക്ഷരങ്ങളും 23ലേറെ കൂട്ടക്ഷരങ്ങളും ഉണ്ടാകേണ്ടത്.ആയതിനാൽ ഒരു Letter
തന്നെ ഒന്നിലധികം
അക്ഷരങ്ങൾക്ക് ഉപയോഗിക്കേണ്ടി വരുന്നു. ഇവിടെയാണ് കുട്ടികൾക്ക് പ്രയാസമുണ്ടാകുന്നത്.ഈ പ്രക്രിയ അതിവേഗം തലച്ചോറാൽ നടക്കുമ്പോഴാണ് ഒഴുക്കോടെ വായിക്കാൻ ' കഴിയുന്നതും spelling ഓർക്കാൻ കഴിയുന്നതും .ഇതിനുള്ള പരിശീലനം LKG / U KG / 1st Std ക്ലാസുകളിൽ ' ശാസ്ത്രീയമായും സമഗ്രമായും നൽകേണ്ടതുണ്ട്.നിർഭാഗ്യവശാൽ നമ്മുടെ system ഈ മേഖലയിൽ വേണ്ടത്ര ശ്രദ്ധയും ഊന്നലും നൽകുന്നില്ല.
KG യിലും 1st Stdലും
cat, bat, hat എന്നൊക്കൊ പഠിപ്പിക്കുമ്പോൾ ടീച്ചർ ഊന്നൽ നൽകേണ്ടത് ക്, ബ്, ഹ് എന്നീ sound നാ ണ്.പല ടീച്ചേഴ്സും ഇത് തിരിച്ചറിയുന്നില്ല.
ചുരുക്കിപ്പറഞ്ഞാൽ
KG യിലും 1st stdലും
ഇംഗ്ലീഷ് Letters ന്റെ Sound ന് ഊന്നൽ നൽകുന്ന പഠന രീതി അവലംബിക്കേണ്ടിയിരിക്കുന്നു.
ഇത് പഠിക്കാത്തിടത്തോളം കാലം നമ്മൾ എന്ത് സർക്കസ് കാണിച്ചാലും കുട്ടികൾ ഒഴുക്കോടെ ഇംഗ്ലീഷ് വായിക്കാനും spellingപഠിക്കാനും
പോകുന്നില്ല.
ഇംഗ്ലീഷ് Letters ന്റെ Sound യാന്ത്രികമായി
കുട്ടികളെ പഠിപ്പിക്കാൻ കഴിയില്ല എന്ന കാര്യം നാം ഓർക്കണം. ഒരു സ്വാഭാവിക സന്ദർഭത്തിലെ ഇത് സാധ്യമാകൂ.
bat പഠിപ്പിക്കുമ്പോൾ ടീച്ചർ ബ് എന്ന് ആവർത്തിച്ച് പറയേണ്ടതുണ്ട്.
2 nd Std മുതലുള്ള
കുട്ടികൾക്കായ്‌ നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത് '
ഇതിന് നമുക്ക് ആദ്യം വേണ്ടത് കുട്ടികളെ സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും
കൃത്യമായി പഠിപ്പിക്കുക എന്നതാണ്. ക്രമത്തിൽപറയാനും എഴുതാനും കഴിയണം
സ്വരാക്ഷരങ്ങൾ (13)
(സ്വന്തമായി ഉച്ചരിക്കാൻ കഴിയുന്നത് )
-------------------------
അ ആ ഇ ഈ ഉ ഊ ഋ '     എ ഏ ഐ ഒ ഓ ഔ '
       --------------------
  വ്യഞ്ജനങ്ങൾ (36)
(സ്വര സഹായത്താൽ മാത്രം ഉച്ചരിക്കാൻ കഴിയുന്നത് )
         ----------------------
ക ഖ ഗ ഘ ങ
ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ
ത ഥ ദ ധ ന
പ ഫ ബ ഭ മ
യ ര ല വ
ശ ഷ സ ഹ
ള ഴ റ
ചില്ലക്ഷരങ്ങൾ
        --------------------
ർ, ൽ, ൻ, ൾ, ൺ .
കുട്ടക്ഷരങ്ങൾ
     ----------------------
ങ്+ക     =  ങ്ക
ഞ് + ച  = ഞ്ച
ണ് + ട    = ണ്ട
ന് + ത   = ന്ത
മ്+ പ     = മ്പ
ഇത്രയും കുട്ടി കൾ കൃത്യമായും പഠിക്കണം
25 വർഗാക്ഷരങ്ങളാണ്
മലയാളത്തിലുള്ളത്
ഇതിന്റെ ഉച്ചാരണത്തിലാണ്
തെറ്റുകൾ വരുന്നത്.
ഈ അക്ഷരങ്ങളെ
അടുത്തറിഞ്ഞാൽ
ഈ പ്രശ്നം തീരുന്നതേയുള്ളു
ഖരം അധിഖരം മൃദു ഘോഷം അനുനാസികം. എന്നിങ്ങനെ 5 ഗ്രൂപ്പാണിത്.
ഖരം  അധിഖരം  മൃദു
ക               ഖ            ഗ
ഘോഷം അനുനാസ
      ഘ              ങ
ക എന്ന ഖരത്തിലേക്ക് "ഹ '' കാരം ചേരുമ്പോൾ
ഖ എന്ന അധിഖരം
ഉണ്ടാകുന്നു.
ഗ എന്ന മൃദു വിലേക്ക് " ഹ" കാരം
ചേരുമ്പോൾ "ഘ " എന്ന ഘോഷം ഉണ്ടാകുന്നു. ങ എന്നത് മുക്കിന്റെ സഹായത്താൽ പറയുന്നതിനാൽ
അനുനാസികo
ബാക്കിയുള്ളത് ഇങ്ങനെ തന്നെ.
ച് + ഹ=ഛ
ജ്+ ഹ= ഝ
ട്+ ഹ= o ഡ് + ഹ=ഢ
ത് + ഹ=ഥ ദ്+ ഹ=ധ
പ്+ ഹ= ഫ ബ്+ ഹ= ഭ
ഇതിൽ ച വർഗം എല്ലാവരും പറയുന്നത് ഏറെ കുറെ ശരിയാണ് '
ച എന്നും ഛ എന്നും
പറയുമ്പോഴുള്ള സാമ്യം മറ്റു അക്ഷരങ്ങൾ പറയുമ്പോഴും നമ്മൾ നിലനിർത്തണം'
ഖ പറയുമ്പോൾ ക് എന്നതിൽ നിന്നും
തുടങ്ങണം അതേപോലെ ഘ പറയുമ്പോൾ ഗ് എന്നതിൽ നിന്നും
തുടങ്ങണം.
ഇങ്ങനെ മറ്റുള്ളവയും '
ഈ രീതി തന്നെയാണ് ഇംഗ്ലീഷിലും  അവലംബിക്കുന്നത്.
ക ഖ  ഗ ഘ  ങ
k   kh  g  gh   ng
ച   ഛ   ജ ഝ  ഞ
ch chh   j   jh   nj (nch)
ട  ഠ ഡ ഢ ണ
t        d           n
ത   ഥ  ദ   ധ   ന
t    th   d   dh  n
പ  ഫ  ബ  ഭ    മ
p   ph  b      bh  m

ട ഠ ഡ ഢ  ഈ ഭാഗത്തു മാത്രം ഇത്
യോജിക്കുന്നില്ല.
കൂടാതെ "ത"എന്നതിന് t എന്നും "th " എന്നും
ഉപയോഗിക്കുമെന്നു
പറഞ്ഞു കൊടുക്കാം.

ch എന്നത് നമ്മൾ "ച" ക്ക് ഉപയോഗിച്ചത് കൊണ്ട് "ഛ " ക്ക്
chh എന്ന് ഉപയോഗിക്കേണ്ടി വന്നു. ഇങ്ങനെ ഉപയോഗിക്കാറില്ല എന്ന് ആരെങ്കിലും
പറയുന്നുണ്ടെങ്കിൽ
ഭൂപടത്തിൽ ഛത്തീസ്ഗഡ് നോക്കാൻ പറയുക.

ഇനി നമ്മൾ ചെയ്യുന്നത്
     -----------------------------
ക്ലാസിൽ സ്വരങ്ങളും വ്യഞ്ജനങ്ങളും എഴുതിയ ചാർട്ട് തൂക്കുന്നു. ഇനി ബോർഡിൽ ലളിതമായ ഓരോ പേര് മലയാളത്തിൽ
എഴുതുന്നു. തുടർന്ന് ഓരോ ലറ്റേഴ്സ് എഴുതിക്കൊണ്ട് പേര് ഇംഗ്ലീഷിലാക്കുന്നു
അതേ സമയം തന്നെ ഈ letter ക്ലാസിൽ തൂക്കിയ ചാർട്ടിലെ മലയാള അക്ഷരത്തിന് താഴെ
എഴുതുന്നു
(small letter ആയി)
eg. അനിൽ Anil
അ   നി ഇ  ൽ
   a     n   i      |
ഇങ്ങനെ പ്രയാസംവരാത്തപേരുകൾ
മലയാളത്തിൽ എഴുതി പിന്നെ ഇംഗ്ലീഷിൽ എഴുതി
നമ്മുടെ ചാർട്ട് പൂർത്തിയാക്കുന്നു.
പേരിന് ഉപയോഗിക്കാത്ത
അക്ഷരങ്ങളുടെ അടിയിൽ ഒന്നും എഴുതരുത്.
eg. ഋ, ഏ, ഐ. ഓ
O ഢ.
പിന്നെ പ്രയാസം വരുന്ന പേരുകൾ നൽകുക.
eg. നിഖിൽ, രാഘവൻ, ഝാൻസി,
മിഥുൻ, മാധവി,
ജോസഫ്, ഭാനു etc.
സാവകാശം നമ്മുടെ ചാർട്ട് പൂർത്തിയാക്കുക.
ഈ ചാർട്ട് നോക്കി കുട്ടികൾക്ക് ഏത്
പേര് വേണമെങ്കിലും
എഴുതാൻ കഴിയും
നമ്മൾ എല്ലാ ദിവസവും നാലോ അഞ്ചോ പേര് എഴുതിക്കുന്നു. വളരെ പെട്ടെന്ന് കുട്ടികൾ ചാർട്ട് നോക്കാതെ തന്നെ
പേരെഴുതുന്നത് കാണാം. Engish letters ന്റെ Sound ഉം അവ കൂട്ടിച്ചേർത്ത് പുതിയ Sound ഉണ്ടാക്കാനും കുട്ടികൾക്ക് കഴിയുന്നുണ്ട് എന്ന് ഈ സന്ദർഭത്തിൽ നമുക്ക് ഉറപ്പിക്കാം.
ഈ കുട്ടികൾക്ക്
ഇംഗ്ലീഷ് പാഠഭാഗം നന്നായി വായിക്കാൻ
കഴിയും, spelling പ്രയാസം കൂടാതെ പഠിക്കാനും ഓർത്തെടുക്കാനും
കഴിയും.
ഇതു വരെ നമ്മൾ പേരിൽ മാത്രമാണ്
ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഇനി പാഠഭാഗത്ത് കുടി കടന്നു പോകുമ്പോൾ ചില
മാറ്റങ്ങൾ ഈ ചാർട്ടിൽ വരുത്തേണ്ടി വരും eg.
cat എന്ന് വരുമ്പോൾ
ടീച്ചർ "ക്" എന്ന sound ന് c എന്നും ഉപയോഗിക്കും
എന്ന് പറഞ്ഞു കൊണ്ട് ചാർട്ടിൽ k യുടെ അടുത്ത് (c) എന്ന് ബ്രാക്കറ്റിൽ
എഴുതി കൊടുക്കണം.
അതേപോലെ
window വരുമ്പോൾ
v യുടെ അടുത്ത് (w)
എന്ന് എഴുതി കൊടുക്കണം'
ഇങ്ങനെ ചില മാറ്റങ്ങൾ ചാർട്ടിൽ
രേഖപ്പെടുത്തണം
എല്ലാ മാറ്റങ്ങളും ആവശ്യമില്ല. ഈ സമയം കൊണ്ട് ഇംഗ്ലീഷ് ഭാഷ പഠിക്കാനുള്ള ഒരു
അടിത്തറ കുട്ടി നേടിയിട്ടുണ്ടാകും.
ഇനി beautiful എന്ന
spelling പഠിപ്പിക്കാൻ
b എന്നും tiful എന്നും
ബോർഡിൽ എഴുതുകുക. ഇത് ഓർക്കാൻ കുട്ടികൾക്ക് പ്രയാസമുണ്ടാകില്ല.
ഇനി " eau " ഒന്നിച്ചെഴുതുക.ഇത് കുട്ടികളെ കൊണ്ട് ഒന്നോ രണ്ടോ പ്രാവശ്യം പറയിക്കുക. ഇത് ഓർക്കാൻ പറ്റുന്ന
കുട്ടികൾക്ക് beautiful_ന്റെ spelling
കാണാതെ പറയാൻ
കഴിയും എന്ന് ക്ലാസിൽ പറയുക.
നിങ്ങളെ അദ്ഭുതപ്പെടുത്തി കൊണ്ട് 75 ശതമാനം കുട്ടികളും
Spelling പറയുന്നത് കാണാം.
daughter ഇതേ രീതി'
d         ter ഇത് രണ്ടും
കുട്ടികൾ ഓർക്കും
"augh " ഒന്നിച്ച് ബോർഡിൽ എഴുതുക. പറയിപ്പിക്കുക.
ഇത് ഓർക്കാൻ കഴിയുന്നവർക്ക്
daughter spellig കാണാതെ പറയാനും എഴുതാനും കഴിയും
എന്നു പറയുക.
കുട്ടികൾ മത്സരിക്കുന്നത് കാണാം'
ഞാൻ കുറേ വർഷം
ഉപയോഗിച്ചു വിജയിച്ച കാര്യമാണിത്.
നിങ്ങൾക്കും ചെയ്തു നോക്കാം
ക്ഷമ വേണം'

കടപ്പാട്:
Any doubt  call
Anilkumar c
Olavanna ALPS
9400223995'

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !