ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

കളിക്കാം - 1

Mashhari
0

പൂജ്യം മുതൽ ഒൻപതു വരെ
ഒത്തുകൂടി കളിക്കാവുന്ന കളിയാണിത്. കളിയിൽ പങ്കെടുക്കുന്നവർക്കെല്ലാം ആദ്യം പൂജ്യം മുതൽ ഒൻപതു വരെയുള്ള അക്കങ്ങൾ കൊണ്ട് പേരിടണം.

ഇനി കളിക്കൊരു നേതാവ് വേണം. നേതാവ് ഏതെങ്കിലുമൊരു രണ്ടക്ക സംഖ്യ ഉറക്കെ പറയണം. അതായത് 20 എന്ന് പറഞ്ഞാൽ രണ്ട് എന്ന അക്കവും പൂജ്യം എന്ന അക്കവും പേരായിട്ടുള്ളവർ വന്ന് ചേർന്ന് നിൽക്കണം.

ചേർന്നു നിൽക്കാൻ വൈകിയാലും തെറ്റായ അക്കമുള്ളവർ വന്നാലും കളിക്ക് പുറത്താണ്.

അങ്ങനെ എല്ലാവരേയും രണ്ട് പേർ വീതമുള്ള ജോടി ആക്കും വരെ കളി തുടരാം. പുറത്താകാത്തവരെ വച്ച് കളി വീണ്ടും കളിക്കാം. പറഞ്ഞ അക്കം തന്നെ വീണ്ടും പറയാതിരിക്കാൻ നേതാവ് ശ്രദ്ധിക്കണം.

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !