Second Term Examination Timetable Kerala Teachers Eligibility Test NOTIFICATION November 2017.

Wednesday, 5 July 2017

മക്കള്‍ എങ്ങനെ വളരണം?

മക്കളെ എങ്ങനെ വളര്‍ത്തണം എന്നതിനെപ്പറ്റി ആശയക്കുഴപ്പത്തിലാണ് മാതാപിതാക്കള്‍. മക്കളില്‍ നിന്ന് ഭാവിയില്‍ ആദായം പ്രതീക്ഷിച്ചിരിക്കുന്നവര്‍ മൂന്നു തരം പ്രത്യേകിച്ചും. മനഃശാസ്ത്രജ്ഞര്‍ മൂന്നുതരം പേരന്റിങ്ങിനെക്കുറിച്ചു പറയും.
1 അതോറിറ്റേറിയന്‍ പേരന്റിങ് (ഹിറ്റ്ലര്‍ പേരന്റിങ്)
മാതാപിതാക്കള്‍ മക്കളെ ശാസനയും ഉത്തരവുകളും കൊണ്ടു നിയന്ത്രിക്കുന്നതാണ്. അതോറിറ്റേറിയന്‍ പേരന്റിങ്. കുട്ടികളുടെ മാനസികാവസ്ഥയോ സമ്മര്‍ദങ്ങളോ മനസിലാക്കാതെയുള്ള ഇത്തരം ഇടപെടല്‍ പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.
2 ഡമോക്രാറ്റിക് ടൈപ്പ്
പലപ്പോഴും ആരോഗ്യകരമായി കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരുന്ന രീതിയാണിത്. കുട്ടികളെ നിക്ഷേപങ്ങളായി കാണാതെയും വലിയ പ്രതീക്ഷകള്‍ അവരില്‍ അടിച്ചേല്‍പ്പിക്കാതെയും മിതമായ സ്വപ്നങ്ങളുമായി കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവര്‍ക്ക് അവരുടേതായ രംഗത്ത് വളരാന്‍ കഴിയുന്നു.
3 ലെയ്സി-ഫെയര്‍ പേരന്റിങ്
കുട്ടികളുടെ കാര്യത്തില്‍ ഒന്നുകില്‍ അമിതമായ പ്രതീക്ഷ അല്ലെങ്കില്‍ തീരെ ശ്രദ്ധയില്ലാത്ത അവസ്ഥ. ലെയ്സി -ഫെയര്‍ പേരന്റിങ് എന്നതുകൊണ്ട് മനഃശാസ്ത്രജ്ഞര്‍ വിളിക്കുന്നത് ഇത്തരം മാതാപിതാക്കളെയാണ്. ബ്രോയിലര്‍ ചില്‍ഡ്രന്‍ എന്ന വിഭാഗത്തില്‍ വരുന്ന കുട്ടികളുടെ മാതാപിതാക്കളും ഈ വിഭാഗത്തില്‍ വരുന്നു, വളരെ അപകടകരമാണ് ഇത്തരത്തില്‍ കുട്ടികളെ വളര്‍ത്തുന്നത്.
കഴിവുകള്‍ പ്രോത്സാഹിപ്പിക്കണം
കുട്ടികള്‍ക്ക് സാധാരണ കിട്ടുന്ന ഒരു ഉപദേശം കഴിവുകേടുകള്‍ മനസിലാക്കി പരിഹരിക്കണമെന്നതാണ്. അതോടൊപ്പം അവരുടെ കഴിവുകള്‍ കൂടി പ്രോത്സാഹിപ്പിക്കുന്ന ഒരു സമീപനം ആവശ്യമായിരിക്കുന്നു. പഠിക്കുക എന്ന ഒരുജോലി മാത്രമുള്ള കുട്ടികളെ ശ്രദ്ധിച്ചാല്‍ അറിയാം മിക്കപേരും പഠനത്തില്‍ ശരാശരി നിലവാരം ഉള്ളവര്‍ മാത്രമായിരിക്കും. എറണാകുളം ജനറല്‍ ഹോസ്പിറ്റലിലെ ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ പി സന്ദീഷ് പറയുന്നു.
ഇഷ്ടപ്പെട്ട ആഹാരം ആവശ്യത്തിലും അധികം കൊടുത്തു കുട്ടികളെ തടിപ്പിക്കുമ്പോള്‍ അവരുടെ സ്വാഭാവികമായ ഊര്‍ജം നഷ്ടപ്പെടുകയും രോഗപ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. പൊണ്ണത്തടിയും അതുമൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും കുട്ടികളുടെ ആത്മവിശ്വാസം കുറയ്ക്കുകയും ഇത് അവരെ നിരാശയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു.
ദാമ്പത്യ പ്രശ്നങ്ങളും പരാജയപ്പെടുന്ന കുടുംബജീവിതവുമായി കോടതി കയറിയിറങ്ങുന്ന പലരുടെയും പൂര്‍ണചിത്രം പറയുന്നത് അമിതമായ സംരക്ഷണത്തോടെയാണ് ഇവര്‍ വളര്‍ന്നു വന്നിട്ടുള്ളത്.
ശാരീരികം, മാനസികം, വൈകാരികം എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലുള്ള പ്രതിസന്ധികള്‍ അഭിമുഖീകരിച്ചു തന്നെ കുട്ടികള്‍ വളരണം.
ഇല്ലെങ്കില്‍ മറ്റുള്ളവരുടെ ആശ്രമില്ലാതെ ഒറ്റയ്ക്കു നില്‍ക്കേണ്ടി വരുന്ന ജീവിത സാഹചര്യങ്ങളില്‍ അവര്‍ വല്ലാതെ തളര്‍ന്നു പോകും.
വളര്‍ത്തുദോഷം ഒഴിവാക്കാന്‍
ജീവനുള്ള മാംസപിണ്ഡങ്ങളായി കുട്ടികള്‍ മാറിപ്പോകുന്നതിന് പ്രധാന കാരണം മാതാപിതാക്കളുടെ വളര്‍ത്തു ദോഷം തന്നെയാണ്.നിങ്ങളുടെ കുട്ടി താഴെപ്പറയുന്ന സാഹചര്യങ്ങളിലൂടെയാണോ കടന്നുപോകുന്നതെന്ന് ശ്രദ്ധി ക്കുക. അങ്ങനെയാണെങ്കില്‍ ഉടനെ അതു തിരുത്തുക.
1 ഇന്നത്തെക്കാലത്ത് കുട്ടിയുടെ ആവശ്യാനുസരണമല്ല ആഹാരം കൊടുക്കുന്നത്. മാതാപിതാക്കളുടെ താല്‍പര്യ മനുസരിച്ചുള്ള ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാവുന്നു. ഇറച്ചിക്കോഴിക്ക് എന്ന പോലെ സമയബോധ മില്ലാതെ അവര്‍ ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുന്നു. ഇതു കഴിക്കുന്ന കുട്ടികള്‍ വെറുതേ തടിക്കുകയും ധാരാളം രോഗങ്ങള്‍ക്ക് അത് കാരണമാവുകയും ചെയ്യുന്നു.
2 അധികം സഞ്ചാരസ്വാതന്ത്യ്രം ഇറച്ചിക്കോഴികള്‍ക്ക് ഇല്ല. ഈ കുട്ടികളുടെയും അവസ്ഥ വ്യത്യസ്തമല്ല. ചുറ്റും ഓടി നടന്ന് പ്രകൃതിയില്‍ നിന്നു കിട്ടേണ്ട ഊര്‍ജം മനസിലും ശരീരത്തിലും ആര്‍ജിക്കാന്‍ അവസരം കൈവരുന്നില്ല. കുട്ടി ക്കാലത്ത് കുട്ടികള്‍ പ്രകൃതിയുമായി ഇടപഴകുന്നത് അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കു നല്ല താണെന്നു പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. ആ സാഹചര്യത്തിലാണ് കുട്ടികളെ ഇരുമ്പുവലയ്ക്കുള്ളില്‍ പൂട്ടിയിടു ന്നത്.
3 കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കള്‍ക്കുള്ള ഉത്കണ്ഠ വളരെ കൂടുതലാണിപ്പോള്‍. കുട്ടികളുടെ മുന്നില്‍ വച്ചു തന്നെ അവര്‍ ഈ ഭയം പ്രകടിപ്പിക്കുന്നു. കുഞ്ഞ് ജനിച്ചു വീഴുന്നതു മുതല്‍ കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് വേവലാതി പ്പെടുന്നവര്‍ കുട്ടിയുടെ സ്വാഭാവികമായ ചലനങ്ങളെ തടസപ്പെടുത്തുന്നു. കുട്ടി സ്വാഭാവികമായി നടന്നു പഠിക്കേണ്ട സമയത്ത് മാതാപിതാക്കള്‍ കുട്ടിയെ വാക്കറില്‍ ഇരുത്തുന്നു. ഇവിടം മുതല്‍ തുടങ്ങുകയാണ് കുട്ടിയുടെ സ്വാശ്രയ ത്വം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള മാതാപിതാക്കളുടെ ഉത്കണ്ഠ.
4 ഒരാളിന്റെ അടിസ്ഥാനവ്യക്തിത്വം രൂപപ്പെടുത്തുന്ന കുട്ടിക്കാലത്ത് കിട്ടേണ്ട മാനസികവും ശാരീരികവുമായ ഊര്‍ജം കിട്ടാന്‍ പല മാതാപിതാക്കളും സമ്മതിക്കുന്നില്ല. ഇത് കുട്ടികളെ പെട്ടെന്നു തന്നെ ഓഫ് ആവാന്‍ (ഇലക്ട്രി സിറ്റി ഇല്ലാത്ത അവസ്ഥ) പ്രേരിപ്പിക്കുന്നു. അതുകൊണ്ടാണ് നിസാര സംഭവങ്ങളില്‍പോലും പലരും തളരുന്നതും ബാലിശമായ പിടിവാശികള്‍ അപകടത്തില്‍ കൊണ്ടു ചാടിക്കുന്നതും.
5 നല്ല സുഹൃത്തുക്കള്‍, ഒരു സാമൂഹികജീവി എന്ന നിലയില്‍ ഇടപെടല്‍, മറ്റുള്ളവരോട് സ്നേഹവും അനുകമ്പയു മുള്ള പെരുമാറ്റം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സോഷ്യല്‍ ഇന്റലിജന്‍സില്‍ നിന്ന് കുട്ടികളെ മാറ്റി നിര്‍ത്തുന്നു. അതിന്റെ ഫലമായി സാമൂഹിക ജീവിതത്തില്‍ നിന്ന് കുട്ടികള്‍ അകന്നു പോകുന്നു. സ്ഥിരമായി കാറില്‍ മാത്രം യാത്രചെയ്തു ശീലിച്ചാല്‍ കുട്ടിക്ക് ബസില്‍ യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ അവന്‍ തളര്‍ന്നുപോകുന്നു. അതൊരു ഉദാഹരണം മാത്രമാണ്. ഇതുപോലെയാണ് എല്ലാ കാര്യങ്ങളും.
6 സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങാനും ആളുകളുമായി ഇടപഴകാനും കഴിയാതെ വരുന്നു. അതുകൊണ്ട് ഒരു പൊതുചടങ്ങില്‍ പങ്കെടുക്കേണ്ട സാഹചര്യം ഉണ്ടാവുമ്പോള്‍ അതില്‍ നിന്ന് ഉള്‍വലിയാനുള്ള പ്രേരണയുണ്ടാ കുന്നു.
7 ഒരു പ്രശ്നം ഉണ്ടായാല്‍ എങ്ങനെ പരിഹരിക്കണം എന്ന് അറിയാതെ അത് കൂടുതല്‍ വഷളാക്കുകയും അപകട കരമായ അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു.
8 ഇത്തരത്തില്‍ വളര്‍ത്തപ്പെടുന്ന കുട്ടികള്‍ ഒരുഘട്ടം വരെ മറ്റാരുടെയെങ്കിലും മുന്നിലായിരിക്കും കൂടുതല്‍ സമയ വും ചെലവിടുന്നത്. അതുകൊണ്ട് അവരുടേതായ സ്വകാര്യ നിമിഷങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാകുന്നു.
9 സമൂഹവുമായുള്ള ഇടപെടല്‍ കുറയുന്നത് കുട്ടികളെ അവരിലേക്കു തന്നെ ഉള്‍വലിയാന്‍ പ്രേരിപ്പിക്കുന്നു. ഇത്തരക്കാര്‍ കൂടുതല്‍ സമയവും മുറിയടച്ചിരുന്ന് സമയം ചെലവിടുന്നു. പലരും ഇന്റര്‍നെറ്റിന് അടിമപ്പെടുന്നത് ഇത്തരം സാഹചര്യത്തിലാണ്.
10 സ്വന്തം പ്രശ്നങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാനോ മറ്റുള്ളവരുടെ ദുഃഖത്തില്‍ ഇടപെടുന്നതിനോ ഇവര്‍ തയാറാകുന്നില്ല. ഇതിന്റെ ഫലമായി സമ്മര്‍ദങ്ങള്‍ ഇവര്‍ക്കു താങ്ങാന്‍ കഴിയാതെ വരികയും മാനസികമായി തളര്‍ന്നു വീഴുകയും ചെയ്യുന്നു.
11 മറ്റുള്ളവര്‍ക്കു വേണ്ടി ചെറിയത്യാഗം പോലും ചെയ്യാനുള്ള മാനസികാവസ്ഥയില്ല. കാരുണ്യം, സ്നേഹം തുടങ്ങി യ വികാരങ്ങള്‍ ഇത്തരക്കാരുടെ ഉള്ളില്‍ ഇല്ല. ഇത് മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാക്കും. മറ്റുള്ളവ ര്‍ക്ക് താങ്ങാനുള്ള മാനസികാവസ്ഥയുള്ളവര്‍ക്ക് ഒരു പ്രശ്നമുണ്ടാവുമ്പോള്‍ മറ്റുള്ളവരെ ആശ്രയിക്കാന്‍ കുറ്റബോ ധമുണ്ടാവില്ല. സ്നേഹം, കാരുണ്യം, ദയ, അനുകമ്പ തുടങ്ങിയ വികാരങ്ങള്‍ കൊടുക്കുക, വാങ്ങുക എന്നതാണ് ലോകതത്വം. കൊടുക്കുന്നവര്‍ക്കു തീര്‍ച്ചയായും തിരിച്ചു കിട്ടും.
കുട്ടികളോടു സംസാരിക്കുമ്പോള്‍
മാതാപിതാക്കളുടെ അമിത ആശങ്ക പലപ്പോഴും കുട്ടിയെയും മാനസികസമ്മര്‍ദത്തിലാക്കും. കുട്ടികളെ സ്നേഹിക്ക ണം. പക്ഷേ നിങ്ങളുടെ സ്നേഹം അവര്‍ക്ക് ഭാരമാകരുത്.
ചോദ്യം ചെയ്യല്‍ വേണ്ട
കുട്ടികളെ കുറ്റവാളികളെ പോലെയാണ് ചില മാതാപിതാക്കളെങ്കിലും കൈകാര്യം ചെയ്യുന്നത്. ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ പിന്നെ തുടര്‍ ചോദ്യങ്ങളുമായി കുട്ടിയുടെ സ്വൈരം കെടുത്തരുത്. നിങ്ങളുടെ പെരുമാറ്റത്തില്‍ വാത്സ ല്യം ഉണ്ടെന്നു തോന്നിയാല്‍ കുട്ടി ഒന്നും നിങ്ങളില്‍ നിന്നു മറച്ചു വയ്ക്കില്ല.
കേള്‍ക്കൂ; വിധിയെഴുതുംമുമ്പ്
കുട്ടി ഒരു കാര്യം പറയുമ്പോള്‍, കേട്ട ഉടനേ വിധിയെഴുതരുത്. പറ്റില്ല എന്നാണ് മറുപടി നല്‍കേണ്ടതെങ്കിലും ആദ്യം കുട്ടി പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ കാണിക്കണം.സംസാരിച്ചു തുടങ്ങുമ്പോഴേ പറ്റില്ല എന്നു പറഞ്ഞാല്‍ കുട്ടിക്ക് അകല്‍ച്ചതോന്നാം. അവഗണിക്കപ്പെടുന്നു എന്ന തോന്നല്‍ കുട്ടിക്ക് ഉണ്ടാകരുത്
കളിയില്‍ അല്‍പം കാര്യം
കളിക്കാന്‍ മാത്രമുള്ളതല്ല കളിപ്പാട്ടം. കുട്ടിയു ടെ ബഹുമുഖ വളര്‍ച്ചയ്ക്ക് കളിപ്പാട്ടങ്ങള്‍ ക്ക് വലിയ സ്ഥാനമുണ്ട്.ജോലിത്തിരക്കില്‍ കുഞ്ഞുങ്ങളുടെ ശല്യം ഒഴിവാക്കാന്‍ കളിപ്പാ ട്ടം നല്‍കുമ്പോള്‍ ഓര്‍ക്കുക, പുസ്തകങ്ങള്‍ ക്കൊപ്പം സ്ഥാനമുണ്ട് കളിപ്പാട്ടത്തിന്. കളി പ്പാട്ടം രൂപകല്‍പ്പന ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ശിശു മനോരോഗ വിദഗ്ധ രുടെ സേവനം ഉപയോ ഗി ക്കുന്നുണ്ടെന്നോര്‍ക്കുക.
പ്രായത്തിന് അനുസരിച്ച് വേണം കളിപ്പാട്ടങ്ങളുടെ സ്വഭാവം. വിലയല്ല, ഈ കളിപ്പാട്ടം കൊണ്ട് എന്തു പ്രയോജനം എന്നു ചിന്തിക്കണം.കുരുന്നുപ്രായത്തില്‍ കിലുക്കാംപെട്ടിയാണ് നല്ലത്. ശബ്ദവും നിറവും ചലനത്തെ സഹായിക്കു ന്നു. ശബ്ദവും ശാരീരിക ചലനവുമായി നേരിട്ട് ബന്ധമുണ്ട്.
ഒരു വയസു മുതല്‍ രണ്ടു വയസു വരെ ഉന്തു വണ്ടികളാണ് നല്ലത്. ശബ്ദം കേള്‍ക്കാന്‍ വേണ്ടി തള്ളാനും അതു വഴി നടക്കാനും ഇത് പ്രേരണ നല്‍കും.രണ്ടിനും മൂന്നിനും വയസിനിടയില്‍ നിറങ്ങള്‍ക്കാണ് പ്രധാനം. പല നിറത്തിലുള്ള പന്തുകള്‍, പാവക ള്‍ ഇക്കാലത്ത് നല്‍കണം. ശരീരത്തിന് മുറിവേല്‍ക്കാത്ത മൃദുവായ കളിക്കോപ്പു കള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം.
അഞ്ചു വയസു വരെ പാവകള്‍, കാറുകള്‍ പോലുള്ളവ കളിക്കാന്‍ ഉപയോഗിക്കാം. പിന്നീട് സൈക്കിളും വീടിനു പുറത്തെ കളികളും കുട്ടികളുടെ ലോകത്ത് എത്തുന്നു. ആടുന്ന മരക്കുതിര, ഊഞ്ഞാലുക ള്‍, സീസോ തുടങ്ങിയവ ഈ കാലയളില്‍ ആനന്ദം പകരും.
അക്രമത്തെ പ്രൊത്സാഹിപ്പിക്കുന്നവ തോക്കു പോലുള്ളവ ഉപയോഗിക്കുമ്പോള്‍ അതിന്റെ മറുവശം കൂടി പറഞ്ഞു കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. തോക്ക് നല്ലതാണ് രസകരമാണ്. പക്ഷേ മറ്റുള്ളവരെ വേദനിപ്പിക്കരുതെന്ന ഗുണപാഠം ഇത്തരുണത്തില്‍ നല്‍കുക.
വളര്‍ച്ചയും കളികളും
ബൌദ്ധികമായ വളര്‍ച്ച, ഭാവനയുടെ വളര്‍ച്ച, സമൂഹത്തില്‍ ജീവിക്കുന്ന തിനുള്ള സ്വഭാവ രൂപീകരണം എന്നിവയാണ് കളിപ്പാട്ടങ്ങളിലൂടെ ലഭിക്കുന്നത്.ബില്‍ഡിങ് ബ്ളോക്കുകള്‍, ചായംകൊടുക്കല്‍, അക്കങ്ങളുടെ രൂപങ്ങള്‍ തുടങ്ങിയവ ബുദ്ധിവികാസ ത്തിനും പില്‍ക്കാലത്തെ പഠനത്തെയും സഹായിക്കും.
പന്തുകളി, കാരംസ് ബോര്‍ഡ് തുടങ്ങി ഒന്നോ രണ്ടോ പേര്‍ ചേര്‍ന്ന് കളിക്കേണ്ട ഉപകരണങ്ങള്‍ സഹകരണത്തിന്റെ യും ഒരുമയുടെയും സൌഹൃദത്തിന്റെയും പാഠങ്ങള്‍ പകരുന്നു. മറ്റു കുട്ടികളുമായി ചേര്‍ന്ന് കളിക്കുന്നത് തടയരുത്. പകരം പ്രൊത്സാ ഹിപ്പിക്കുക. കളിപ്പാട്ടം കേടാകുമെന്ന ആശങ്ക കുട്ടിയുടെ ഭാവിയെ തകര്‍ക്കും.
ഒറ്റയ്ക്ക് കളിക്കുന്ന കളിപ്പാട്ടങ്ങള്‍ (കാര്‍, വീഡിയോ ഗെയിം ) പോലു ള്ളവ തുടക്കത്തില്‍ മാത്രം ഗുണം ചെയ്യും. സഹകരണത്തോടെ കളി ക്കുമ്പോഴാണ് കൂടുതല്‍ ആനന്ദമെന്ന് കുട്ടി തിരിച്ചറിയുന്നിടത്താണ് കളിപ്പാട്ടത്തിന്റെ വിജയം.കളിപ്പാട്ടം സൂക്ഷിച്ചു വയ്ക്കേണ്ടതാണെന്ന ധാരണ മാറ്റുക. നിശ്ചിത സമയത്ത് മാത്രം കളിക്കാന്‍ നല്‍കുന്നതും നല്ലതല്ല. കുട്ടിയാണ് കളിപ്പാട്ടത്തിന്റെ ഉടമ. അവന്റെ ഇഷ്ടത്തിന് കളിക്കാന്‍ നല്‍കുക.

No comments:

Post a Comment

Share Your Ideas
പ്രിയ അധ്യാപക സുഹൃത്തുക്കളെ നിങ്ങളുടെ സ്കൂളിൽ നടത്തിയ മികവ് പ്രവർത്തനങ്ങൾ ഈ ബ്ലോഗിൽ കൂടി നൽകുവാൻ താത്പര്യം ഉണ്ടെങ്കിൽ അവ എനിക്ക് അയച്ചുതരിക. ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതൽ വിവരത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക. തനതായി രൂപീകരിച്ച വർക്ക്ഷീറ്റുകൾ ഉണ്ടെങ്കിൽ അതും ഇവിടെ ഷെയർ ചെയ്യാം.. വിലാസം :- mashhari30@gmail.com

Labels

അക്ഷരം അക്ഷരപ്പാട്ട് അക്ഷരമുറ്റം അധ്യാപകന്‍ അനുഷ്ഠാനകലകള്‍ അമൃതം അവധി എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്‌ ഒരുമയുടെ ആഘോഷം കടങ്കഥകൾ കഥകളി കവിത കുട്ടിക്കവിതകൾ കുട്ടിപ്പുര കൃഷിച്ചൊല്ലുകൾ ക്വിസ് ഗണിത ഗാനം ചോക്കുപൊടി തമാശ താരയുടെ വീട് ദിനാചരണം നമ്മുടെ കലകൾ നാടൻ‌കളി നാടോടിപ്പാട്ട് നൃത്തരൂപങ്ങൾ പക്ഷികൾ പഠനോപകരണങ്ങള്‍ പരിസരപഠനം പഴങ്ങൾ പഴഞ്ചൊല്ലുകൾ പൂക്കളെ അറിയാം പ്രതിജ്ഞ പ്രശ്നോത്തരി മണവും മധുരവും മത്സ്യങ്ങൾ മലയാളത്തിളക്കം മഹിതം മഴ മഴപഴംഞ്ചൊല്ലുകള്‍ മഴമേളം മുരളി കണ്ട കഥകളി രാമായണം ലഘുകുറിപ്പ് വയൽ വർണ്ണന വായനാദിനം വീട് നല്ല വീട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംസ്ഥാനങ്ങൾ സസ്യങ്ങൾ