ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Teacher Eligibiltiy Test

Mashhari
0
Teacher Eligibiltiy Test അധ്യാപക നിയമനാംഗീകാരത്തിനുള്ള നിര്‍ബന്ധിത യോഗ്യതയായി സര്‍ക്കാര്‍ ഉറപ്പിച്ചു കഴിഞ്ഞു. 2014 വരെ നിയമിതരായവര്‍ക്ക് 2016 വരെ ഈ യോഗ്യത നേടാന്‍ നേരത്തെതന്നെ സമയം അനുവദിച്ചിരുന്നു. 
2015 ല്‍ നിയമിതരായവര്‍ക്കും 2018 വരെ യോഗ്യത നേടാന്‍ ഈയിടെ സമയം നല്‍കി. ഈ യോഗ്യത നേടുന്നതില്‍നിന്ന് എന്തെങ്കിലും ഒഴിവുകള്‍ ഇനി പ്രതീക്ഷിക്കാനില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. എയ്ഡഡ് സ്‌കൂളുകളില്‍ നിയമനം അംഗീകരിച്ച് ശമ്പളം വാങ്ങുന്ന നിശ്ചിതകാലയളവിലുള്ള അധ്യാപകരും 2018 നകം ഈ യോഗ്യത നേടേണ്ടതുണ്ട്. 
നിയമനാംഗീകാരം കാത്തിരിക്കുന്നവര്‍ക്കും ഭാവിയില്‍ നിയമനം ലഭിക്കേണ്ടവര്‍ക്കുമെല്ലാം യോഗ്യതാപരീക്ഷ ജയിച്ചേ പറ്റൂ എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അധ്യാപകനിയമനത്തിനുള്ള യോഗ്യത (ബി.എഡ്./ടി.ടി.സി./ഡി.എഡ്. തുടങ്ങിയവ) നേടിയവര്‍ക്ക് സ്വാഭാവികമായും എളുപ്പത്തില്‍ നേരിടാവുന്ന പരീക്ഷയാണ് TET. എന്നിട്ടും കുറഞ്ഞ വിജയശതമാനമാണ് CTET ലും KTET ലും ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. കാര്യമായ തയ്യാറെടുപ്പ് ഈ പരീക്ഷയ്ക്ക് ആവശ്യമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ താഴ്ന്ന വിജയശതമാനം.

CTET
കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയാ സ്‌കൂളുകള്‍, സി.ബി.എസ്.ഇ. അംഗീകരിച്ചിട്ടുള്ള വിവിധ വിദ്യാലയങ്ങള്‍ എന്നിവയില്‍ അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷ (CTET) സി.ബി.എസ്.ഇ. ആണ് നടത്തുന്നത്. അത് രണ്ട് പേപ്പറുകളായി സപ്തംബര്‍ 18 ന് നടക്കും.
CTET - Central Teacher Eligibility Test 
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലും സി.ബി.എസ്.ഇ. അംഗീകാരമുള്ള സ്‌കൂളുകളിലും അധ്യാപകരാകാനുള്ള യോഗ്യതാ നിര്‍ണയ പരീക്ഷ.സപ്തംബറില്‍ നടക്കും.രണ്ട് പേപ്പറുകള്‍ഒന്നാം പേപ്പര്‍ എല്‍.പി. അധ്യാപകരെ തിരഞ്ഞെടുക്കാന്‍ ( 1 മുതല്‍ 5 വരെ ക്ലാസ്).രണ്ടാം പേപ്പര്‍ യു.പി. അധ്യാപകരെ തിരഞ്ഞെടുക്കാന്‍ (5 മുതല്‍ 8 വരെ ക്ലാസുകള്‍).പരീക്ഷാ മാധ്യമം ഇംഗ്ലീഷോ ഹിന്ദിയോ.പരീക്ഷാ സമയം 150 മിനുട്ട്.ആകെ മാര്‍ക്ക് 150ജയിക്കാന്‍ വേണ്ടത് 90മൈനസ് മാര്‍ക്കില്ല.എല്ലാ ചോദ്യങ്ങളും Multiple choice, OjectÇt ype മാതൃകയില്‍.ഉത്തരങ്ങള്‍ OMR മാതൃകയില്‍രണ്ട് പേപ്പറിനും എഴുതാം. 

വിദ്യാഭ്യാസ അവകാശനിയമം എലിമെന്ററി തലത്തിന് (1 മുതല്‍ 8 വരെ ക്ലാസ്സുകള്‍) വേണ്ടിയുള്ളതായതിനാല്‍ ഈ ഘട്ടത്തിലുള്ള അധ്യാപകരുടെ യോഗ്യത നിര്‍ണയിക്കാനാണ് CTET നടത്തുന്നത്. എലിമെന്ററി ഘട്ടം ഒന്നുമുതല്‍ അഞ്ചുവരെയുള്ള ലോവര്‍ പ്രൈമറിയായും ആറുമുതല്‍ എട്ടുവരെയുള്ള അപ്പര്‍ പ്രൈമറിയായും വേര്‍തിരിക്കുന്നു. 
ലോവര്‍ പ്രൈമറി വിഭാഗ (LP)ത്തിന് ഒന്നാം പേപ്പറും അപ്പര്‍ പ്രൈമറി വിഭാഗത്തി (UP)നായി രണ്ടാം പേപ്പറുമാണ് CTET നുള്ളത്. ആവശ്യമുള്ളവര്‍ക്ക് രണ്ട് പേപ്പറും എഴുതാന്‍ പാകത്തില്‍ രാവിലെയും ഉച്ചയ്ക്കുമായാണ് ഈ പരീക്ഷ നടക്കുക. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സിടെറ്റ് പരീക്ഷാ കേന്ദ്രങ്ങളുള്ളത്.
സിലബസ്
പേപ്പര്‍ I
പേപ്പര്‍ ഒന്ന് ഒറ്റനോട്ടത്തില്‍
ഒന്നാം പേപ്പറിന് ആകെ അഞ്ച് ഭാഗങ്ങള്‍ ഓരോ ഭാഗത്തും 30 ചോദ്യങ്ങള്‍ 30 മാര്‍ക്ക്എല്ലാ ചോദ്യങ്ങളും Multiple Choice, ObjectÇ Type ആയിരിക്കും. പരീക്ഷയ്ക്ക് 150 മിനുട്ട് സമയം ലഭിക്കും ചോദ്യങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാണ്.ജയിക്കാന്‍ 90 മാര്‍ക്ക് ലഭിക്കണം (60 ശതമാനം)ഓരോ പാര്‍ട്ടിലും പ്രത്യേകമായി മിനിമം മാര്‍ക്ക് നിശ്ചയിച്ചിട്ടില്ല.മൈനസ് മാര്‍ക്കുണ്ടായിരിക്കില്ല. 
LP (ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസ്സുകള്‍) അധ്യാപകരുടെ യോഗ്യത നിര്‍ണയിക്കുന്നതിനുള്ള പരീക്ഷയാണിത്. മുപ്പത് ചോദ്യങ്ങള്‍ വീതമുള്ള അഞ്ച് ഭാഗങ്ങളായി ഉള്ളടക്കം വിഭജിക്കപ്പെടുന്നു.
പാര്‍ട്ട് ഒന്ന് Child Development & Pedagogy: LP ഘട്ടത്തിലെ വിദ്യാര്‍ഥികളുടെ (6 മുതല്‍ 10 വയസ്സുവരെ) ശാരീരികമാനസിക വികാസം, വളര്‍ച്ച, അവര്‍ക്കുള്ള ബോധനശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട 30 ചോദ്യങ്ങളാണ് ഈ ഭാഗത്തുള്ളത്.
പാര്‍ട്ട് 2 Language I:  ഈ ഭാഗത്ത് ഏതെങ്കിലും ഭാഷ തിരഞ്ഞെടുക്കാം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം തുടങ്ങിയവയില്‍ പരീക്ഷയുണ്ടാകും. ഭാഷാപ്രയോഗവ്യവസ്ഥകള്‍, ശരിയായ എഴുത്ത്, ബോധനശാസ്ത്രപരമായ കാര്യങ്ങള്‍ എന്നിങ്ങനെ 15 ചോദ്യങ്ങളും ആശയഗ്രഹണത്തിനുള്ള 15 ചോദ്യങ്ങളുമാണ് ഉണ്ടാകുക. ആശയഗ്രഹണ ചോദ്യങ്ങള്‍ കവിത, ഗദ്യഭാഗം, നാടകഭാഗം എന്നിവയില്‍ നിന്നുള്ളതാകും.
പാര്‍ട്ട് 3 Language II:  Language I ഇനത്തില്‍ തിരഞ്ഞെടുത്തിട്ടില്ലാത്ത ഒരു ഭാഷയാണ് ഈ വിഭാഗത്തില്‍ പെടുന്നത്. ആശയഗ്രഹണത്തിന് (ഗദ്യം, പദ്യം) 15 ചോദ്യങ്ങളും ഭാഷാ പ്രയോഗവ്യവസ്ഥകളും ബോധനശാസ്ത്രവും അടങ്ങുന്ന 15 ചോദ്യങ്ങളും ഉള്‍പ്പെടെ 30 മാര്‍ക്കിനുള്ള 30 ചോദ്യങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
പാര്‍ട്ട് 4 Mathematics: 5-ാം ക്ലാസ്സുവരെയുള്ള ഗണിതശാസ്ത്രത്തിന്റെ ഉള്ളടക്കവും അതിന്റെ ബോധനശാസ്ത്രവും അടങ്ങുന്ന 30 ചോദ്യങ്ങളാണ് ഈ ഭാഗത്തുണ്ടാകുക. ചതുഷ്‌ക്രിയകള്‍, രൂപങ്ങള്‍, സംഖ്യാബോധം തുടങ്ങിയവ ഉള്ളടക്കത്തില്‍ പെടും.
പാര്‍ട്ട് 5 Environmental Studies: ശരീരം, കുടുംബം, ചുറ്റുപാടുകള്‍, സസ്യങ്ങള്‍, ജന്തുക്കള്‍ തുടങ്ങി ഘജ തലത്തിലെ ഉള്ളടക്കവും അതിന്റെ ബോധനശാസ്ത്രകാര്യങ്ങളും അടങ്ങുന്ന 30 ചോദ്യങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ഓരോ ചോദ്യത്തിന് ഓരോ മാര്‍ക്ക് ലഭിക്കും.
പേപ്പര്‍ II
പേപ്പര്‍ 2 ഒറ്റനോട്ടത്തില്‍
4 ഭാഗങ്ങള്‍ 30+30+30+60=150 ചോദ്യം, 150 മാര്‍ക്ക്ചോദ്യങ്ങള്‍ Multiple Choice, Objective Type ഇനങ്ങള്‍ആകെ സമയം 150 മിനുട്ട്ജയിക്കാനുള്ള മാര്‍ക്ക് 90 (60 ശതമാനം)ഓരോ ഭാഗത്തിനും മിനിമം മാര്‍ക്കില്ല. മൈനസ് മാര്‍ക്കില്ല. 
UP വിഭാഗം അധ്യാപകരുടെ (5 മുതല്‍ 8 വരെ ക്ലാസ്സുകള്‍) യോഗ്യത നിര്‍ണയിക്കുന്നതിനുള്ള പരീക്ഷയാണിത്. ഈ പേപ്പറിന് നാല് ഭാഗങ്ങളാണുള്ളത്.
ഭാഗം 1 Child Development & Pedagogy: UP തലത്തിലെ കുട്ടികളുടെ ശാരീരികമാനസിക വികാസം, പ്രശ്‌നങ്ങള്‍, ആവശ്യങ്ങള്‍, പഠനരീതി, ബോധനശാസ്ത്ര ഘടകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 30 ചോദ്യങ്ങളാണ് ഈ ഭാഗത്തുണ്ടാകുക. ഓരോ ചോദ്യത്തിനും ഓരോ മാര്‍ക്ക്.
ഭാഗം 2 Language I: ലഭ്യമായ ഏതെങ്കിലും ഒരു ഭാഷ തിരഞ്ഞെടുക്കാം. (ഇംഗ്ലീഷ്/ഹിന്ദി/മലയാളം/കന്നട/തമിഴ്) ആശയഗ്രഹണം (ഗദ്യം) ആശയഗ്രഹണം (പദ്യം) എന്നിവയ്ക്കായി 15 ചോദ്യങ്ങളുണ്ടാകും. ബോധനശാസ്ത്രകാര്യങ്ങളും ഭാഷാപ്രയോഗ നൈപുണിയും പരിശോധിക്കുന്ന മറ്റു 15 ചോദ്യങ്ങളും ഉള്‍പ്പെടെ 30 ചോദ്യങ്ങള്‍, 30 മാര്‍ക്ക്
ഭാഗം 3 Language II:  ഒന്നാം ഭാഷയായി എടുത്തിട്ടില്ലാത്ത ഒരു ഭാഷയാണ് ഈ ഭാഗത്ത് തിരഞ്ഞെടുക്കേണ്ടത്. ഭാഷാപ്രയോഗം, ബോധനശാസ്ത്രം, ആശയഗ്രഹണം (ഗദ്യം, പദ്യം) എന്നിവ ഉള്‍പ്പെടുന്ന 30 ചോദ്യങ്ങള്‍ ഈ ഭാഗത്തുണ്ടാകും. 30 മാര്‍ക്ക് 
ഭാഗം IV Optional Subject: യു.പി. വിഭാഗത്തില്‍ ഐച്ഛികവിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് പരീക്ഷ നടക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപക നിയമനവും വിഷയാടിസ്ഥാനത്തിലായിരിക്കും. 
ഇത് കേരളത്തില്‍ ഇതുവരെ നടപ്പില്‍ വന്നിട്ടില്ലെങ്കിലും ഭാവിയില്‍ അത് പ്രതീക്ഷിക്കണം. ഭാഷ, സയന്‍സ്, ഗണിതം, സോഷ്യല്‍ സയന്‍സ്, വര്‍ക്ക് എജുക്കേഷന്‍, ഫിസിക്കല്‍ & ഹെല്‍ത്ത് എജുക്കേഷന്‍, ആര്‍ട്ട് എജുക്കേഷന്‍ എന്നിങ്ങനെയാണ് RTE Act യു.പി. അധ്യാപക തസ്തികകള്‍ നിര്‍ണയിച്ചിട്ടുള്ളത്. ഇതനുസരിച്ച് ഐച്ഛിക വിഷയങ്ങള്‍ ഇങ്ങനെ തിരിക്കുന്നു.
A. Mathematics & Science ഈ വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ 8ാം തരം വരെയുള്ള പാഠ്യവിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണുണ്ടാവുക. കൂടാതെ ഈ വിഷയങ്ങളുടെ ബോധനശാസ്ത്രപരമായ കാര്യങ്ങളും. 60 ചോദ്യങ്ങള്‍, 60 മാര്‍ക്ക് (ഗണിതം 30, സയന്‍സ് 30)
B. സോഷ്യല്‍ സയന്‍സ് & സോഷ്യല്‍ സ്റ്റഡീസ് ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, പൗരധര്‍മം, സോഷ്യോളജി തുടങ്ങിയ വിഷയങ്ങളില്‍, 8ാം തരം വരെയുള്ള ഉള്ളടക്കവും ആ വിഷയങ്ങളുടെ ബോധനശാസ്ത്രവും. ഒരുമാര്‍ക്ക് വീതമുള്ള 60 ചോദ്യങ്ങളാണ് ഈ ഭാഗത്തുള്ളത്.
KTET
RTE Act ന്റെ വെളിച്ചത്തില്‍ CBSE നടത്തുന്ന  ന്റെ ചുവടു പിടിച്ചുതന്നെയാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും യോഗ്യതാ പരീക്ഷകള്‍ രൂപകല്‍പ്പന ചെയ്തത്. അതനുസരിച്ച് നടത്തുന്ന Kerala Teacher Eligibiltiy Test (KTET) നാല് വിഭാഗമായാണ് (Category) നടക്കുന്നത്.
Category I - LP അധ്യാപകയോഗ്യതാ പരീക്ഷ Category II - UP അധ്യാപക യോഗ്യതാ പരീക്ഷ Category III - HS അധ്യാപക യോഗ്യതാ പരീക്ഷ Category IV - UP സ്‌കൂളുകളില്‍ KER നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളോടെ നിയമിക്കപ്പെടുന്ന ഭാഷാധ്യാപകര്‍, പ്രവൃത്തി പരിചയകലകായികാധ്യാപകര്‍ എന്നിവര്‍ക്കുള്ള യോഗ്യതാ പരീക്ഷ.
KTET - Kerala Teacher Eligibility Test
കേരള സംസ്ഥാന പാഠ്യപദ്ധതി നടപ്പിലാക്കുന്ന സ്‌കൂളുകളില്‍ അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷ Augestല്‍ നടക്കും.നാല് പരീക്ഷകള്‍KTET I എല്‍.പി. അധ്യാപകരുടെ യോഗ്യതാ നിര്‍ണയത്തിന്KTET II യു.പി. അധ്യാപകരുടെ യോഗ്യതാ നിര്‍ണയത്തിന്KTET III ഹൈസ്‌കൂള്‍ അധ്യാപകരുടെ യോഗ്യതാ നിര്‍ണയത്തിന്KTET IV യു.പി. വിഭാഗത്തിലെ ഭാഷാധ്യാപകര്‍, കല, കായിക, പ്രവൃത്തിപരിചയ അധ്യാപകരുടെ യോഗ്യതാ നിര്‍ണയത്തിന്.പരീക്ഷകള്‍ അധ്യയന മാധ്യമമായ ഭാഷയിലോ, ഇംഗ്ലീഷിലോ നടക്കും (KTET III ഇംഗ്ലീഷില്‍)

ആകെ 150 ചോദ്യങ്ങള്‍എല്ലാ ചോദ്യങ്ങളും Multiple Choice, Objective Type മാതൃകയില്‍ഉത്തരങ്ങള്‍ OMR മാതൃകയില്‍ആകെ 150 മാര്‍ക്ക് ജയിക്കാൻ  90 മാര്‍ക്ക്മൈനസ് മാര്‍ക്കില്ല.ഒന്നിലധികം വിഭാഗത്തില്‍ പരീക്ഷയെഴുതാം.Ph.D., M.phil, M.Ed., NET, SET, CTET പരീക്ഷകള്‍ ജയിച്ചവരെ KTET ല്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !