Second Term Examination Timetable Kerala Teachers Eligibility Test NOTIFICATION November 2017.

Saturday, 12 August 2017

Independence Day Quiz Part - 2

ഇന്ത്യ ചരിത്രത്തിലെന്നല്ല, ലോകചരിത്രത്തിൽ തന്നെ നിർണായക സ്ഥാനമുണ്ട് 1947 ഓഗസ്റ്റ് 14 എന്ന ദിവാസത്തിന്. സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടൻ എന്ന മഹാ സാമ്രാജ്യം ഇരുളിലാണ്ടുപോയത് അന്ന് അർധരാത്രിയാണ്.

ഒരു നൂറ്റാണ്ടോളം യാതനാപൂർണ്ണമായ സമരങ്ങളുടെ ഫലമായാണ് ഇന്ത്യ സ്വാതന്ത്ര്യയായത്. നിരായുധരായ ഒരു ജനത നടത്തിയ ആ സമരങ്ങളുടെ മുന്നിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൻറെ ആയുധങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടു.

നമ്മുടെ രാജ്യം ആഗസ്ത് പതിനഞ്ചിന് സ്വാതന്ത്ര്യദിനം കൊണ്ടാടുകയാണല്ലോ... അന്നേ ദിവസം നടത്താൻ ആവശ്യമായ ചോദ്യങ്ങൾ താഴെ നൽകുന്നു. അനുയോജ്യമായവ തിരഞ്ഞെടുക്കുക.

21. 'ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ ശില്പി' എന്നു വിശേഷിപ്പിക്കപ്പെട്ട രാഷ്ട്രീയ നേതാവ് ?
Answer :- ബാരിസ്റ്റർ ജി.പി.പിള്ള 
22. തിരുനെൽവേലി കളക്ടർ ആയിരുന്ന ആഷ് എന്ന ബ്രിട്ടീഷുകാരനെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യചെയ്ത പുനലൂർ വനംവകുപ്പിലെ ഉദ്യോഗസ്ഥൻ?
Answer :- വാഞ്ചി അയ്യർ 

23. 1924 മാർച്ച് 30 മുതൽ വൈക്കം ക്ഷേത്രത്തിന് മുന്നിൽ KPCC  യുടെ ആഹ്വാന പ്രകാരം സത്യാഗ്രഹം ആരംഭിച്ചത് എന്താവശ്യം ഉന്നയിച്ചായിരുന്നു?
Answer :- അവർണ്ണർക്ക് ക്ഷേത്രത്തിനു ചുറ്റുമുള്ള നിരത്തുകളിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട്.

24. വൈക്കം സത്യഗ്രഹത്തിൻറെ വിജയത്തിനായി നടത്തിയ സവർണ്ണജാഥയ്ക്ക് നേതൃത്വം കൊടുത്ത വ്യക്തിയുടെ പേര്?
Answer :- മന്നത്തു പദ്മനാഭൻ 

25. നിവർത്തന പ്രക്ഷോഭത്തിൻറെ ഭാഗമായി 1935 മെയ് 20-ന് സി.കേശവൻ നടത്തിയ പ്രസംഗം രാജ്യദ്രോഹപരമെന്ന് ആരോപിച്ചു അദ്ദേഹത്തെ ജയിലിലടച്ചു. എവിടെ വച്ചായിരുന്നു ഈ വിവാദ പ്രസംഗം നടത്തിയത്?
Answer :- കോഴഞ്ചേരി 

26. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് നിയമനിഷേധപ്രസ്ഥാനം ആരംഭിക്കുന്നതിനു മുൻപ് തന്നെ തിരുവിതാംകൂറിൽ നിയമനിഷേധപ്രസ്ഥാനം ആരംഭിച്ച സംഘടന ഏതാണ്? നേതാവാര്?
Answer :- യൂത്ത് ലീഗ്, പൊന്നറ ശ്രീധരൻ 

27. 'പുന്നപ്ര - വയലാർ ' എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയ സമരം നടന്നത് ഏത് വർഷമാണ്?
Answer :- 1946 

28. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ തിരുവിതാംകൂർ ഒരു സ്വാതന്ത്രപരമാധികാര രാജ്യമാകുമെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ദിവാൻ?
Answer :- സർ സി.പി.രാമസ്വാമി അയ്യർ 

29. 1936-ൽ തൃശ്ശൂർ നഗരത്തിലെ വൈദ്യുത വിതരണം സ്വകാര്യവത്കരിക്കുന്നതിനെതിരെ വലിയ പ്രക്ഷോഭം നടന്നു. ആരായിരുന്നു ഈ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ച കൊച്ചി ദിവാൻ?
Answer :- സർ ഷൺമുഖം ചെട്ടി 

30. കെപിസിസി യുടെ ആദ്യ സെക്രട്ടറി ആരായിരുന്നു?
Answer :- കെ.മാധവൻ നായർ 

31. സൈമൺ കമ്മീഷൻ ബഹിഷ്കരണ കാലത്ത് കേരള പ്രദേശ് കോൺഗ്രസ്സിൻറെ ആഭിമുഖ്യത്തിൽ നടന്ന പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിൻറെ അധ്യക്ഷൻ ആരായിരുന്നു?
Answer :- ജവഹർലാൽ നെഹ്‌റു 

32. കേരളത്തിലെ ഉപ്പുസത്യാഗ്രഹ ജാഥകൾ ആരംഭിച്ചത് എവിടെനിന്ന്?
Answer :- കോഴിക്കോട്ട് നിന്നും പാലക്കാട്ടു നിന്നും  

33. ഗുരുവായൂരിലെ ക്ഷേത്രത്തിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നല്കണമെന്നാവശ്യപ്പെട്ടു നടത്തിയ ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് എന്നാണ്?
Answer :- 1931 നവംബർ 1 

34. ഗുരുവായൂർ സത്യാഗ്രഹത്തിൽ പ്രധാന നേതാവ് ആരാണ്?
Answer :- കെ.കേളപ്പൻ 

35. ഗുരുവായൂർ ക്ഷേത്രത്തിലെ മണിയടിക്കാൻ ബ്രാഹ്മണർക്ക് മാത്രമേ അവകാശമുള്ളൂ എന്ന നിയമം ലംഘിച്ചു മണിയടിച്ചത്തിൻറെ പേരിൽ ക്രൂര മർദ്ദനത്തിനിരയായ നേതാവ്?
Answer :- പി.കൃഷ്ണപിള്ള 

36. പുരോഗമനവാദികൾ കോൺഗ്രസിൻറെ നയങ്ങളിൽ അതൃപ്തരായി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ ആരായിരുന്നു സെക്രട്ടറി?
Answer :- പി.കൃഷ്ണപിള്ള 

37. 1936-ൽ മദ്രാസിലേക്ക് പട്ടിണിജാഥ നടത്തിയ നേതാവ്?
Answer :- എ.കെ.ഗോപാലൻ 

38. കമ്യുണിസ്റ്റ് നേതാവായ കെ.പി.ആർ.ഗോപാലനെ തൂക്കികൊല്ലാൻ വിധിച്ചത് ഏത് സംഭവത്തിൻറെ പേരിലാണ്?
Answer :- മൊറാഴ സംഭവം 

39. 'ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം ' എന്ന ഗ്രന്ഥം എഴുതിയതാര്?
Answer :- ഇ.എം.എസ്.നമ്പൂതിരിപ്പാട് 

40. 'പോകാം പോകാം പൊന്നാനിയാ, പോർക്കളമല്ലോ കാണുന്നു നമ്മൾക്കണിയിട്ടവിടെത്താം നാടിനു വേണ്ടി പടവെട്ടാം' എന്നു തുടങ്ങുന്ന സ്വാതന്ത്ര്യ സമരഗാനം എഴുതിയ കവി?
Answer :- ഒ.നാണു 
Independence Day Quiz Malayalam | Independence Day Quiz | Independence Day Malayalam Quiz | August 15 Quiz Malayalam | August 15 Malayalam Quiz

No comments:

Post a Comment

Share Your Ideas
പ്രിയ അധ്യാപക സുഹൃത്തുക്കളെ നിങ്ങളുടെ സ്കൂളിൽ നടത്തിയ മികവ് പ്രവർത്തനങ്ങൾ ഈ ബ്ലോഗിൽ കൂടി നൽകുവാൻ താത്പര്യം ഉണ്ടെങ്കിൽ അവ എനിക്ക് അയച്ചുതരിക. ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതൽ വിവരത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക. തനതായി രൂപീകരിച്ച വർക്ക്ഷീറ്റുകൾ ഉണ്ടെങ്കിൽ അതും ഇവിടെ ഷെയർ ചെയ്യാം.. വിലാസം :- mashhari30@gmail.com

Labels

അക്ഷരം അക്ഷരപ്പാട്ട് അക്ഷരമുറ്റം അധ്യാപകന്‍ അനുഷ്ഠാനകലകള്‍ അമൃതം അവധി എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്‌ ഒരുമയുടെ ആഘോഷം കടങ്കഥകൾ കഥകളി കവിത കുട്ടിക്കവിതകൾ കുട്ടിപ്പുര കൃഷിച്ചൊല്ലുകൾ ക്വിസ് ഗണിത ഗാനം ചോക്കുപൊടി തമാശ താരയുടെ വീട് ദിനാചരണം നമ്മുടെ കലകൾ നാടൻ‌കളി നാടോടിപ്പാട്ട് നൃത്തരൂപങ്ങൾ പക്ഷികൾ പഠനോപകരണങ്ങള്‍ പരിസരപഠനം പഴങ്ങൾ പഴഞ്ചൊല്ലുകൾ പൂക്കളെ അറിയാം പ്രതിജ്ഞ പ്രശ്നോത്തരി മണവും മധുരവും മത്സ്യങ്ങൾ മലയാളത്തിളക്കം മഹിതം മഴ മഴപഴംഞ്ചൊല്ലുകള്‍ മഴമേളം മുരളി കണ്ട കഥകളി രാമായണം ലഘുകുറിപ്പ് വയൽ വർണ്ണന വായനാദിനം വീട് നല്ല വീട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംസ്ഥാനങ്ങൾ സസ്യങ്ങൾ