ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Kerala Quiz - 02 (കേരളപ്പിറവി ക്വിസ്)

Mashhari
0
കേരളസംസ്ഥാനം രൂപവത്കരിച്ച നവംബർ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്.
കേരളപ്പിറവിയുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ ക്വിസ് മത്സരങ്ങൾ നടത്താറുണ്ട്. അതിന് ആവശ്യമായ ചോദ്യങ്ങൾ താഴെ നൽകുന്നു.

1. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ?
ആലപ്പുഴ 
2. ജനസംഖ്യ കൂടിയ ജില്ല ഏതാണ് ?
മലപ്പുറം 
3. കേരളത്തിലെ ജനസംഖ്യ കുറഞ്ഞ ജില്ല ?
വയനാട് 
4. കേരളത്തിന്റെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
ആനമുടി 
5. കേരളത്തിന്റെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ഏത്?
മീശപ്പുലിമല 
6. കേരളത്തിൽ വനപ്രദേശം ഏറ്റവും കൂടുതൽ ഉള്ള ജില്ല ഏത്?
ഇടുക്കി 
7. കേരളത്തിൽ വനപ്രദേശം ഏറ്റവുംകുറവുള്ള ഉള്ള ജില്ല ഏത്?
ആലപ്പുഴ 
8. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ഏത്?
കണ്ണൂർ 
9. കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല ഏത്?
കൊല്ലം 
10. കേരളത്തിൽ നദികൾ ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?
കാസർഗോഡ് 
11. നിള എന്നറിയപ്പെട്ടിരുന്ന നദി ?
ഭാരതപ്പുഴ 
12. കേരളത്തിലെ മഞ്ഞ നദി ?
കുറ്റിയാടി പുഴ 
13. കുറുവ ദ്വീപ് സ്ഥിതിചെയ്യുന്ന നദി ?
കബനി നദി 
14. കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്?
അഞ്ചു (5)
15. ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല ഏതാണ് ?
കാസർഗോഡ് 
16. കേരളത്തിലെ ഏക കന്റോൾമെൻറ് ?
കണ്ണൂർ 
17. കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത് ?
ഇടമലക്കുടി 
18. കേരളത്തിൽ റെയിൽവേ പാതകൾ ഇല്ലാത്ത ജില്ലകൾ ഏതൊക്കെ?
ഇടുക്കി, വയനാട് 
19. കേരളത്തിൽ റെയിൽവേ സ്റ്റേഷനുകൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല ?
തിരുവനന്തപുരം 
20. ഒരേഒരു റെയിൽവേ സ്റ്റേഷൻ ഉള്ള ജില്ല?
പത്തനംതിട്ട 
21. ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല ?
കാസർഗോഡ് 
22. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ?
വയനാട് 
23. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം ഏതാണ്?
പാലക്കാട് ചുരം 
24. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ?
വയനാട് 
25. കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണം ?
നാല് (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ)


Kerala Quiz - 05 (കേരളപ്പിറവി ക്വിസ്)
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !