ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

ജനസംഖ്യാദിന ക്വിസ് (Population Day Quiz)

Mashhari
0
1. ലോക ജനസംഖ്യ ദിനം എന്നുമുതലാണ് ആചരിക്കാൻ തുടങ്ങിയത്?
1987
2. ലോക ജനസംഖ്യ എത്ര കോടിയായതിന്റെ ഓർമ്മയ്ക്കായാണ് ജൂലൈ 11ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്?
500 കോടി
3. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏത് സംഘടനയുടെ നേതൃത്വത്തിലാണ് ലോക ജനസംഖ്യ ദിനം ആചരിക്കുന്നത്?
UNDP (United Nations Development Programme)
4. ലോക ജനസംഖ്യ ദിനത്തി ലക്ഷ്യമെന്താണ്?
ജനസംഖ്യാ വർദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക
5. ജനസംഖ്യാ കണക്കെടുപ്പിന് മറ്റൊരു പേര്?
കനേഷുകുമാരി
6. തിട്ടപ്പെടുത്തുക എന്നർത്ഥം വരുന്ന ഏത് ലാറ്റിൻ വാക്കിൽ നിന്നാണ് സെൻസസ് എന്ന വാക്കിന്റെ പിറവി?
സെൻസറെ
7. ജനങ്ങളുടെ കണക്കെടുപ്പ് നടത്തുന്ന രീതി രീതി ആദ്യമായി ആയി നടപ്പിലാക്കിയത് എവിടെ?
ബാബിലോണിയ
8. രാജ്യവ്യാപകമായി വിപുലമായ ജനസംഖ്യ കണക്കെടുപ്പ് ആദ്യം നടന്നത് ഏത് രാജ്യത്ത്?
ചൈന
9. കൃത്യമായ ഇടവേളകളിൽ ജനസംഖ്യ കണക്കെടുപ്പ് നടത്താൻ തുടങ്ങിയത് ആരാണ്?
റോമാക്കാർ
10. ആധുനിക രീതിയിൽ നടത്തിയ സെൻസസിൽ ഏറ്റവും പഴക്കമുള്ളത്?
ഐസ് ലാൻഡിൽ ( 1703)
11. കണക്കെടുപ്പ് കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിച്ച ആദ്യ സെൻസസ്?
സ്വീഡനിൽ ( 1750)
12. ആദ്യ ലോക ജനസംഖ്യാ സമ്മേളനം നടന്നത് ഏത് വർഷം?
1927
13. ഇന്നത്തെ രീതിയിലുള്ള സെൻസസ് ഇന്ത്യയിൽ ആരംഭിച്ചത് ആരുടെ കാലത്താണ്?
റിപ്പൺ പ്രഭുവിന്റെ കാലത്ത് 1851 ൽ
14. ഇന്ത്യൻ സെൻസസിന്റ പിതാവ് എന്നറിയപ്പെടുന്നത്?
റിപ്പൺ പ്രഭു
15. ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്നത് ?
തിരുവിതാംകൂറിൽ 1836ൽ
16. സെൻസസ് നടത്തിപ്പ് ചുമതല ആർക്കാണ്?
സെൻസസ് കമ്മീഷണർക്ക്
17. സെൻസസ് കണക്കെടുപ്പ് നടത്തുന്ന  ഉദ്യോഗസ്ഥരെ വിളിക്കുന്ന പേര്?
എന്യൂമറേറ്റർ
18. ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യം?
ചൈന
19. ലോകത്ത് ഏറ്റവും  കുറഞ്ഞ ജനസംഖ്യയുള്ള രാജ്യം ഏത് ?
വത്തിക്കാൻ
20. ജനസംഖ്യ ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം ഏത്?
ഓസ്‌ട്രേലിയ
21. ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ഏത്?
ജാവ
22. ജനസംഖ്യ ഏറ്റവും കുറഞ്ഞ പട്ടണം ഏത്?
യമൻ
23. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ആഫ്രിക്കൻ രാജ്യം ഏത്?
നൈജീരിയ
24. ലോകജനസംഖ്യാവർഷമായി യു.എൻ. ആചരിച്ചത്?
1974
25. ഇന്ത്യൻ ജനസംഖ്യ 100 കോടിയാക്കി പിറന്ന കുട്ടിക്ക് നൽകിയ പേര്?
ആസ്ത
26. ലോകജനസംഖ്യ 6 ബില്യൻ കടന്ന ദിവസം?
1999 ഒക്ടോബർ 12
27. ജനസംഖ്യയെക്കുറിച്ചുള്ള പഠനം?
ഡെമോഗ്രഫി
28. ആയുർദൈർഘ്യത്തിൽ പിന്നാക്കം നിൽക്കുന്ന രാജ്യം
സ്വാസിലാന്റ്
29. ആയുർദൈർഘ്യത്തിൽ മുന്നാക്കം നിൽക്കുന്ന രാജ്യം?
ജപ്പാൻ
30. ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം?
65.4 വയസ്
31. ജപ്പാനിൽ ആയുർദൈർഘ്യം കൂടുതലുള്ളത്?
വനിതകൾക്ക്
32. ആയുർദൈർഘ്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം?
കേരളം
33. ജനസംഖ്യ കൂടിയ ഇന്ത്യൻ സംസ്ഥാനം?
ഉത്തർപ്രദേശ്
34. ജനസംഖ്യ കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
സിക്കിം
35. ജനസംഖ്യ കൂടിയ കേരളത്തിലെ ജില്ല?
മലപ്പുറം
36. ജനസംഖ്യ കുറഞ്ഞ കേരളത്തിലെ ജില്ല?
വയനാട്
37. എത്ര വർഷം കൂടുമ്പോഴാണ് ഇന്ത്യയിൽ സെൻസസ് നടക്കുന്നത്?
10
38. ഇന്ത്യൻ ജനസംഖ്യ 100 കോടി തികഞ്ഞത് എന്ന്?
2000 മെയ് 11
39. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ് നടന്നത് എന്ന്?
1951
40. ജനസംഖ്യ ശാസ്ത്രത്തിൻറെ പിതാവ്?
ജോൺ ഗ്രാന്റ്
41. 100 കോടി ജനസംഖ്യയിൽ ആദ്യമെത്തിയ ഭൂഖണ്ഡം?
ഏഷ്യ
42. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസാണ് 2011 നടന്നത്?
ഏഴാമത്തെ
44. ഇന്ത്യയുടെ നിലവിലെ ജനസംഖ്യ?
132 കോടി
45. ലോകത്തിലെ ഏറ്റവും വലിയ സെൻസസ് ഏത് രാജ്യത്തേതാണ്?
ഇന്ത്യ

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !