🔥 വാർഷികപരീക്ഷാ ചോദ്യപ്പേപ്പറുകൾ🔥 🚀 ക്ലാസ് 1 [STD 01] 🚀 ക്ലാസ് 2 [STD 02] 🚀 ക്ലാസ് 3 [STD 03] 🚀 ക്ലാസ് 4 [STD 04]

കൃഷിചൊല്ലുകൾ (Krishi Chollukal)

Mash
2 minute read
21
ഒന്നു മുതൽ പത്തുവരെയുള്ള പാഠപുസ്തകങ്ങളിൽ കൃഷിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഉണ്ട്. ഈ പാഠഭാഗങ്ങളിൽ കൃഷിയുമായി ബന്ധപ്പെടുത്തി കൃഷിചൊല്ലുകൾ ശേഖരിക്കാൻ ആവശ്യപ്പെടാറുണ്ട്. അങ്ങനെയുള്ള ശേഖരണങ്ങളിൽ ഉപയോഗിക്കുവാൻ കഴിയുന്ന കൃഷിച്ചൊല്ലുകൾ [100+] താഴെ നൽകിയിരിക്കുന്നു
ഉടമയുടെ കണ്ണ് ഒന്നാംതരം വളം.
കതിരിൽ വളം വച്ചിട്ടു കാര്യമില്ല!
അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ
അടുത്തുനട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്
അമരത്തടത്തിൽ തവള കരയണം
ആരിയൻ വിതച്ചാ നവര കൊയ്യാമോ
ആഴത്തിൽ ഉഴുതു അകലത്തിൽ നടണം
ആഴത്തിൽ ഉഴുത് അകലത്തിൽ വിതയ്ക്കുക
ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല
ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
ഉഴവിൽ തന്നെ കള തീർക്കണം
എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
എള്ളിന് ഉഴവ് ഏഴരച്ചാൽ
എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ
എള്ളുണങ്ങുന്നതെണ്ണയ്ക്ക്, കുറുഞ്ചാത്തനുണങ്ങുന്നതോ?
ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം
ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല
കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും
കണ്ടം വിറ്റു കാളയെ വാങ്ങുമോ
കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ്)
കന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ
കന്നില്ലാത്തവന് കണ്ണില്ല
കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു
കർക്കടകത്തിൽ പത്തില കഴിക്കണം
കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്‌
കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
കല്ലാടും മുറ്റത്ത് നെല്ലാടില്ല
കളപറിക്കാത്ത വയലിൽ വിള കാണില്ല
കളപറിച്ചാൽ കളം നിറയും
കാറ്റുള്ളപ്പോൾ തൂറ്റണം
കാർത്തിക കഴിഞ്ഞാൽ മഴയില്ല
കാലം നോക്കി കൃഷി
കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം
കാലവർഷം അകത്തും തുലാവർഷം പുറത്തും പെയ്യണം (തെങ്ങുമായി ബന്ധപ്പെട്ടത്)
കുംഭത്തിൽ കുടമുരുളും
കുംഭത്തിൽ കുടമെടുത്തു നന
കുംഭത്തിൽ നട്ടാൽ കുടയോളം, മീനത്തിൽ നട്ടാൽ മീൻകണ്ണോളം
കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം
കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള
കൂര വിതച്ചാൽ പൊക്കാളിയാവില്ല
കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി
കൃഷി വർഷം പോലെ
ചേറ്റിൽ കൈകുത്തിയാൽ ചോറ്റിലും കൈ കുത്താം
ചോതികഴിഞ്ഞാൽ ചോദ്യമില്ല
ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു

Post a Comment

21Comments

  1. Krishi pathippundaakkaan aaavashyamaayi inangal kuttikale parichayappeduthaam

    ReplyDelete
  2. Thanks for your information

    ReplyDelete
  3. Super thanks for this
    😻😍😍😘👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😍😍😍😍😍😍😍

    ReplyDelete
  4. Super very good

    ReplyDelete
  5. Super very good🥰🥰

    ReplyDelete
Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !