ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

വിദ്യാഭ്യാസ ഇൻസ്പെക്ടറുടെ സ്കൂൾ സന്ദർശനം

Harikrishnan
0


زيارة المفتش التعليمي فى المدرسة
എന്ന തലക്കെട്ടിൽ ഒരു മിടുക്കി എഴുതിയ അറബിയിലുള്ള കഥ. അറബി വശമില്ലാത്തവർക്കായി ചുവടെ പരിഭാഷയും ചേർത്തിരിക്കുന്നു.
في قـرية صـغيرة أعـلن عن زيارة مفتـش مركـزي لمدرسـتها الابتدائية وفي الطـريق تعطـلت سيـارة المفتش فوقف حـائرا  أمام سـيارته .. فمرّ على جانبه طفـل فسـأله  المفـتش : وهل تفهم شيئا عن السـيارات ؟
 فـردّ قائلا : والـدي يعمـل ميكـانيكيا وأنا أسـاعده أحـيانا ، فألقى نظرة على المحرك  وطلب من المفتـش مجـموعة من الأدوات ؛؛؛
وبعد دقائـق من العمـل والمحاولة والمفتـش يراقب الوضع باندهـاش طلب منه الطـفل تشغيل المحـرك وفجأة عادت السـيارة للسير من جـديد ..!                          
شـكر المفتـش الطفـل وسأله: لماذا لم تكن في المدرسة بهذا الوقت..؟  أجاب الطـفل : لأن المفتـش سيزور مدرسـتنا اليوم. وإني طالب غبي في الصف ..  المـدرّس فقد أمرني ألا  أحضـر اليوم وأبقى بالبيـت.. !
_________________________________
ഒരു കൊച്ചു ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തിലേക്ക് വിദ്യാഭ്യാസ ഓഫീസർ (AEO) സന്ദർശിക്കുവാനായി പുറപ്പെട്ടതായിരുന്നു. വഴിമധ്യേ അദ്ദേഹത്തിന്റെ വാഹനം തകരാറിലായി. എന്തു ചെയ്യണമെന്നറിയാതെ
കാറിൽ നിന്ന് പുറത്തിറങ്ങി അമ്പരപ്പോടെ നിൽക്കുമ്പോഴാണ് അടുത്തുകൂടി ഒരു കുട്ടി കടന്നു പോകുന്നത് ശ്രദ്ധയിൽ പെട്ടത്.AEO അവനോട് : "മോനേ,വാഹനങ്ങളെ കുറിച്ച് നിനക്കെന്തെങ്കിലും അറിയുമോ?" എന്റെ അച്ഛൻ മെക്കാനിക്കാണ്. അവൻ പറഞ്ഞു : "ചിലപ്പോഴൊക്കെ ഞാൻ അദ്ദേഹത്തെ സഹായിക്കാറുമുണ്ട്." ഇത് പറഞ്ഞ് അദ്ദേഹത്തോട് ഏതാനും ഉപകരണങ്ങളും ആവശ്യപ്പെട്ടു.  ഇതെല്ലാം AEO കണ്ട് അൽഭുതപ്പെട്ട് നിൽക്കുന്നതിനിടയിൽ, നിമിഷ നേരത്തിനുളളിൽ, അവൻ അദ്ദേഹത്തോട് വണ്ടി സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു. വാഹനം മുമ്പോട്ട് നീങ്ങാൻ തുടങ്ങി. ആ കുട്ടിയോട് നന്ദി പറഞ്ഞു മുന്നോട്ട് പോകവെ അദ്ദേഹം അവനോട് ചോദിച്ചു. "അല്ല, നീ എന്താ മോനേ സ്കൂളിൽ പോകാതിരുന്നത്?" കുട്ടി മറുപടി പറഞ്ഞു: "ഇന്ന് സ്കൂളിൽ AEO വരും, പഠനത്തിൽ മോശമായവരൊന്നും സകൂളിൽ, വരരുതെന്നാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ ഞാൻ വീട്ടിൽ നിൽക്കാമെന്ന് വെച്ചു !!!!! "

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !