ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

മന:ശാസ്ത്ര പഠനരീതികൾ

Mashhari
0
1.അന്തർദർശനം ( introspection)

ഒരാൾ തന്റെ മനസ്സിലുള്ള കാര്യങ്ങൾ സ്വയം വിവരിക്കുന്ന രീതി. ഇതിലൂടെ അയാളുടെ മനസ്സിൽ നടക്കുന്നത് എന്തെന്ന് അറിയാനാവും എന്ന് കരുതപ്പെടുന്നു. വില്യം വുണ്ടും വില്യം ജെയിംസും ഈ രീതി ഉപയോഗിക്കുകയുണ്ടായി. എന്നാൽ ഈ രീതി ഒട്ടും വിശ്വസനീയമല്ലെന്ന് മറ്റു പലരും കരുതി. കുട്ടികൾ, അബ് നോർമലായ മുതിർന്നവർ, വൈകാരികമായ അവസ്ഥയിൽ അകപ്പെട്ടവർ എന്നിവർക്ക് വസ്തുനിഷ്ഠമായ ഒരു വിവരണം നൽകാൻ കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ അവർ നൽകുന്ന വിവരങ്ങൾ വിശ്വസനീയമല്ല.

2.നിരീക്ഷണം ( observation)

പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള നേരിട്ടുള്ള വിവരശേഖരണം. വിവരശേഖരണത്തിന് പല രീതികൾ അനുവർത്തിക്കാം. നേരിട്ടുള്ളത് / അല്ലാത്തത്, നിയന്ത്രിതം / അനിയന്ത്രിതം, പങ്കാളിത്തപരം / അല്ലാത്തത് എന്നിവ ഉദാഹരണം. സ്വാഭാവികമായ വിവരശേഖരണം എന്ന മികവ് ഈ രീതിക്കുണ്ട്.

3.അഭിമുഖം ( interview)

മുഖാമുഖത്തിലൂടെ വിവരശേഖരണം നടത്തുന്ന രീതിയാണിത്. നേരിട്ടും ടെലഫോണിലൂടെയും ഇന്റർനെറ്റ് വഴിയുമൊക്കെ അഭിമുഖം നടത്താം. ഇന്റർവ്യൂവും പല തരത്തിലാവാം. ക്രമീകൃതമായത് / അർധക്രമീകൃതമായത് / ക്രമീകൃതമല്ലാത്തത് എന്നത് ഒരു തരംതിരിവാണ്

4.ഉപാഖ്യാനരീതി ( anecdotal method)

ഒരാൾ ചില പ്രത്യേകസന്ദർഭങ്ങളിൽ എങ്ങനെ പെരുമാറുന്നു എന്ന് പഠിക്കുന്നത് ഉപാഖ്യാനരീതിക്ക് ഉദാഹരണമാണ്. ഇതിലൂടെ അയാളുടെ വ്യക്തിത്വത്തെ സംബന്ധിച്ച പല വിലപ്പെട്ട സൂചനകളും ലഭിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ നിരീക്ഷകൻ അപ്പപ്പോൾ രേഖപ്പെടുത്തുന്നു. ഇത് രണ്ട് കോളത്തിൽ ചെയ്യാം. ഒന്നാം കോളത്തിൽ സംഭവവിവരണവും രണ്ടാം കോളത്തിൽ അതിന്റെ വ്യാഖ്യാനവും. സ്കൂൾ അധ്യാപകരെ സംബന്ധിച്ച് കുട്ടികളെ മനസ്സിലാക്കാൻ വളരെ ഉപകാരപ്പെടുന്ന രീതിയാണിത്.

5.സഞ്ചിതരേഖാരീതി ( cumulative record)

ഒരു വ്യക്തിയെ സംബന്ധിച്ച വിവിധ വിവരങ്ങൾ തുടർച്ചയായി രേഖപ്പെടുത്തുന്ന രീതിയാണിത്. ഉദാഹരണമായി ശാരീരികസ്ഥിതികൾ, ആരോഗ്യനില, പഠനനേട്ടങ്ങൾ, വ്യക്തിത്വസവിശേഷതകൾ എന്നിവ. വിദ്യാഭ്യാസരംഗത്ത് കുട്ടികളുടെ സമഗ്രമായ വിലയിരുത്തലിന് ഇത് സഹായിക്കും. അതുവഴി കുട്ടി ഏത് മേഖലയിൽ പഠനം തുടരുന്നതാണ് ഗുണകരം എന്നൊക്കെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ കുട്ടിയെയും രക്ഷിതാവിനെയും സഹായിക്കാനാവും.

6.പരീക്ഷണരീതി ( experimental method)

ഇതിൽ മനുഷ്യന്റെ ഒരു വ്യവഹാരത്തിൽ വരുന്ന മാറ്റം മറ്റൊന്നിൽ എന്ത് മാറ്റമുണ്ടാക്കുന്നു എന്നു പഠിക്കുന്നു. ഇതിൽ ആദ്യത്തെ ഘടകത്തെ സ്വതന്ത്രവ്യതിരേകം (independent variable) എന്നും രണ്ടാമത്തെ ഘടകത്തെ പരതന്ത്രവ്യതിരേകം (dependent variable) എന്നും പറയുന്നു. രണ്ടാമത്തെ ഘടകത്തിൽ വരുന്ന മാറ്റത്തെ അതിനെ നേരിട്ട് വ്യക്തമാക്കുന്ന ഏതെങ്കിലും വ്യവഹാരത്തിൽ വരുന്ന മാറ്റത്തിലൂടെ അളന്നെടുക്കുന്നു. പരീക്ഷണം നടത്തുന്നതിനായി വ്യക്തികളെ രണ്ടു ഗ്രൂപ്പുകളാക്കുന്നു. ആദ്യഗ്രൂപ്പിനെ പരീക്ഷണഗ്രൂപ്പായും രണ്ടാമത്തെ ഗ്രൂപ്പിനെ നിയന്ത്രിതഗ്രൂപ്പായും കണക്കാക്കുന്നു. പരീക്ഷണഗ്രൂപ്പിൽ വരുന്ന മാറ്റത്തെ നിയന്ത്രിതഗ്രൂപ്പിന്റെ മാറ്റവുമായി താരതമ്യം ചെയ്യുന്നു. അതിലൂടെ പരീക്ഷണഫലം നിർണയിക്കുന്നു.

7.ഏകവ്യക്തിപഠനം ( case study)

ഒരു വ്യക്തിയെ സംബന്ധിച്ച ആഴത്തിലുള്ള പഠനമാണിത്. ഇതിനായി പല തന്ത്രങ്ങളും ഉപയോഗിക്കേണ്ടതായി വരും. പലതരം വിവരങ്ങൾ ശേഖരിക്കേണ്ടതായി വരും. ചില പ്രത്യേകതകളുള്ള കുട്ടികളെ സംബന്ധിച്ച് പഠിക്കാൻ ഇത് സഹായിക്കും. ഉദാഹരണമായി അന്തർമുഖനായ ഒരു കുട്ടി.

8.സർവെ (survey)

ഒരുവിഭാഗം ആൾക്കാർക്കിടയിൽ ഒരു പ്രത്യേക കാര്യത്തോടുള്ള സമീപനം എന്തെന്നു മനസ്സിലാക്കാൻ സർവെ ഉപകരിക്കുന്നു. രക്ഷിതാക്കൾക്ക് / ഉപഭോക്താക്കൾക്ക് ഇടയിലൊക്കെ സർവെ നടത്താറുണ്ട്. സർവെയിലൂടെ ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി നിഗമനങ്ങളിൽ എത്തിച്ചേരുന്നു.

9.ക്രിയാഗവേഷണം ( action research)

ഏതെങ്കിലും പ്രത്യേകമേഖലയിൽ പ്രവർത്തിക്കുന്നവർ അവർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തുന്ന ഗവേഷണപ്രവർത്തനമാണ് ഇത്.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !