ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell STD 2 December 02 Followup Activities and Worksheets

Mashhari
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പ്രവർത്തനം - 1 
മിട്ടുമുയലിനും കൂട്ടുകാർക്കും ബലൂണിൽ നിന്ന് ലഭിച്ച സംഖ്യകൾ നോക്കൂ.. അത് ഒന്ന് നോട്ട് ബുക്കിൽ എഴുതാം 
പേര്  ബലൂണിൽ ഉണ്ടായിരുന്ന സംഖ്യകൾ  ആകെ 
മിട്ടു മുയൽ  100      20    3 123
ടിട്ടു മുയൽ  100      70    4 174
കിട്ടു മുയൽ  100      30    8 138
കുട്ടു മുയൽ  100      90    8 198
ടുട്ടു മുയൽ  100      10    9 119
ആകെ കിട്ടിയ സംഖ്യകളെ വലുതിൽ നിന്ന് ചെറുതിലേക്ക് എഴുതാമോ? പിന്നീട് അവയെ ചെറുതിൽ നിന്ന് വലുതിലേയ്ക്കും എഴുതണേ..
വലുതിൽ നിന്ന് ചെറുതിലേക്ക്
............................................
ചെറുതിൽ നിന്ന് വലുതിലേക്ക് 
............................................
പ്രവർത്തനം - 2 
താഴെക്കാണുന്ന രീതിയിൽ 1 മുതൽ 9 വരെ, 10 മുതൽ 90 വരെ, 100 മുതൽ 900 വരെയുമുള്ള സംഖ്യകളുടെ കാർഡ് കട്ടിക്കടലാസിൽ ഉണ്ടാക്കിയെടുത്ത് മൂന്നക്ക സംഖ്യകൾ രൂപീകരിച്ചു നോട്ട് ബുക്കിൽ എഴുതാം..
പ്രവർത്തനം - 3 
ചിന്നുമുയലിനും മിന്നു മുയലിനും രാജാവ് കൊടുത്ത രൂപ എത്രയെന്ന് എഴുതാം.. നോട്ടുകളുടെയും നാണയങ്ങളുടെയും ചിത്രം വരയ്ക്കണേ (നോട്ടിന് ചതുരം വരച്ചു അതിൽ നോട്ടിലെ സംഖ്യ എഴുതുക, നാണയത്തിന് വട്ടം വരച്ചു അതിൽ നാണയത്തിലെ  സംഖ്യ എഴുതുക)


പ്രവർത്തനം - 4 
പാഠപുസ്തകത്തിൽ പേജ് നമ്പർ 69-ലെ പ്രവർത്തനം ചെയ്യാം.. 




Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !