ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Individual and Consolidation Data Collection Format for Class 1 to 9 Promotion 2021

Mashhari
0
1 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ ക്ലാസ് പ്രൊമോഷൻ സംബന്ധിച്ചു ബഹു DGE 18/05/2021 ന് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട് . അത് പ്രകാരം എല്ലാ പ്രഥമാധ്യാപകരും തുടർ നടപടികൾ സ്വീകരിക്കുക 
എല്ലാ കുട്ടികളെയും പ്രൊമോട്ട് ചെയ്തുകൊണ്ടുള്ള ഒരു ലിസ്റ്റ് തയാറാക്കി HM sign ചെയ്ത് നോട്ടീസ് ബോർഡിൽ ഇടുകയും സമ്പൂർണയിൽ കുട്ടികളെ പ്രൊമോട്ട് ചെയ്യുകയും ചെയ്യുക. മാർക്കും ഗ്രേഡും തത്കാലം നൽകേണ്ടതില്ല. ഒരു കുട്ടിയേയും തോൽപ്പിക്കരുത് 1 മുതൽ 8 വരെയുള്ള കുട്ടികളെ തോല്പിക്കാനോ ക്ലാസ് കയറ്റം നല്കാതിരിക്കാനോ കഴിയില്ല എന്ന് ഓർക്കുക . 9 ആം ക്ലാസിലെയും മുഴുവൻ കുട്ടിളെയും ക്ലാസ് കയറ്റം നൽകണം ആരെയും തോല്പിക്കരുത് . പ്രൊമോഷൻ ലിസ്റ്റുകൾ എഇഒ ഡിഇഓ മാരുടെ അംഗീകാരം വാങ്ങിയിരിക്കണം എന്ന നിബന്ധന ഈ വർഷത്തെ സവിശേഷ സാഹചര്യത്തിൽ ഒഴിവാക്കിയിട്ടുണ്ട് 

വർക്ക് ഷീറ്റുകൾ ഉപേക്ഷിച്ചിട്ടില്ല അത് പൂർത്തിയാക്കുക തന്നെ വേണം പിന്നീട് സാഹചര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെടുമ്പോൾ വർക്ക് ഷീറ്റുകൾ ചെയ്യിക്കുകയും അത് മൂല്യനിർണയം നടത്തി നിരന്തര മൂല്യനിര്ണയത്തിന്റെയും അടിസ്ഥാനത്തിൽ mark/ഗ്രേഡ് നല്കി പ്രൊമോഷൻ ലിസ്റ്റ് തയ്യാറാക്കിയാൽ മതി (നിർദേശം പിന്നീട് ലഭിക്കും )

TC യിൽ ഓൺലൈൻ ക്ലാസ് ആയിരുന്നു എന്നത് രേഖപ്പെടുത്താൻ sampoorna അപ്ഡേഷന് വരും
Opening date 01/06/2020
ക്ലോസിങ് ഡേറ്റ് 31/03/2021
Total working days 200
എന്ന നിലക്ക് TC തയ്യാറാക്കുക 

25/05/2021 നുള്ളിൽ എല്ലാ സ്കൂളുകളും പ്രൊമോഷൻ നടപടികൾ പൂർത്തിയാക്കുക 
തുടർന്ന് സർക്കുലറിൽ നിര്ദേശിച്ചിരിക്കുന്നതുപോലെ എല്ലാ അദ്ധ്യാപകരും തങ്ങളുടെ മുഴുവൻ കുട്ടികളെയും നേരിട്ട്‌ ഫോണിൽ വിളിച്ചു സംസാരിക്കുക . ഒരു കുട്ടിയേയും വിട്ടു പോകരുത് . ഗൂഗിൾ മീറ്റ് നടത്തിയാൽ പോര ഫോൺ കാൾ തന്നെ നടത്തുക ( കുട്ടിയെ തന്റെ ക്ലാസ് പ്രൊമോഷൻ അറിയിക്കുക , കഴിഞ്ഞ വർഷത്തെ ഓൺലൈൻ ക്ലാസ്സിന്റെയും അതിന്റെ തുടർപ്രവർത്തനങ്ങളെയും കുറിച്ചു കുട്ടിയുടെ അഭിപ്രായങ്ങൾ ചോദിച്ചറിയുക കുട്ടി അവൻ ആർജ്ജിക്കേണ്ട ശേഷികളും ധാരണകളും എത്രത്തോളം നേടിയെന്ന് വിലയിരുത്തുക പഠനവിടവുകളെ നികത്താൻ എല്ലാ പിന്തുണയും ഉറപ്പുനൽകുക , അവന്റെ മാനസികവും വൈകാരികവുമായ വിഷമതകൾ പ്രശ്നങ്ങൾ എന്നിവ ചോദിച്ചറിയുക മാനസികമായ ധൈര്യവും പിന്തുണയും കൊടുക്കുക നേരിട്ടോ അല്ലാതെയോ ഇടപെടേണ്ട സാഹചര്യമുണ്ടെങ്കിൽ അത് ചെയ്യുക സഹായങ്ങൾ എത്തിക്കേണ്ട അവസ്ഥ ഉണ്ടെങ്കിൽ സ്വന്തം നിലക്കോ അല്ലാതെയോ ചെയ്യുക )
ഓരോ അധ്യാപികയും തന്റെ ഓരോ കുട്ടിയെ സംബന്ധിച്ചും വിശദമായ കുറിപ്പുകൾ ഒരു റെജിസ്റ്ററിൽ എഴുതി സൂക്ഷിക്കുക , വിദ്യാഭ്യാസ അധികാരികൾ ആവശ്യപ്പെടുമ്പോൾ പരിശോധനക്കായി ഹാജരാക്കുക . തന്റെ ക്ലാസ്സിനെ സംബന്ധിക്കുന്ന മേല്പറഞ്ഞ വിവരങ്ങൾ ഉൾകൊള്ളിക്കുന്ന  സമഗ്രമായ റിപ്പോർട്ട് 30/5/2021 ന് രാവിലെ തന്നെ പ്രഥമാധ്യാപികയെ ഏൽപ്പിക്കുക , പ്രഥമാധ്യാപകർ consolidated റിപ്പോർട്ട് അന്ന് തന്നെ ബന്ധപ്പെട്ട എഇഒ ഡിഇഓ  മാരെ ഏൽപ്പിക്കുക

Google Document Format Download ചെയ്യുവാൻ വേണ്ടി തുറന്നുവരുന്ന വിൻഡോയിൽ ഫയൽ മെനു ക്ലിക്ക് ചെയ്ത് ഡൌൺലോഡ് ചെയ്യുക.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !