ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Amphibians | ഉഭയജീവികൾ

Mashhari
0

Amphibians are animals that have a backbone. They live the first part of their lives in the water and the last part on the land. They are cold-blooded, which means their body temperature is regulated by their surrounding temperature.
Eg :- Frogs, Toads, Salamanders, Newts
വെള്ളത്തിലും കരയിലും ജീവിക്കാൻ കഴിവുള്ള നട്ടെല്ലുള്ള ജീവികളാണ് ഉഭയജീവികൾ. നനവുള്ള ശരീരമാണ് ഇവയുടെ പ്രത്യേകത. നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും ചെറുതാണ് ഉഭയജീവികൾ.
ഉദാ :- തവള, സലമാണ്ടർ , സിസിലിയൻ, ആക്‌സോലോട്ടൽ

കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവികളാണ് ഉഭയജീവികൾ. ജലത്തിൽ ജീവിക്കാൻ പാകത്തിലുള്ള ശാരീരിക പ്രത്യേകതകളുമായാണ് ഇവ ജനിക്കുന്നതെങ്കിലും പൂർണ്ണ വളർച്ച എത്തുമ്പോഴേയ്ക്കും കരയിലുള്ള ജീവികളുടെ കൂടി പ്രത്യേകതകൾ ഇവ സ്വംശീകരിക്കുന്നു. ഇത്തരം ജീവവിഭാഗത്തെ പറയുന്ന പേരാണ് ഉഭയജീവികൾ എന്നത്. തവളയെ കൂടാതെ ആമ , ന്യൂട്ട്, സലമാണ്ടർ, സീസിലിയൻ മുതലായ ജീവികളും ഉഭയജീവികളിൽ പെടുന്നു.
ആമ
ആമയുടെ കാലുകൾ വെള്ളത്തിൽ അനായാസം തുഴഞ്ഞു നീങ്ങുന്നതിന് കഴിയും വിധം തുഴയുടെ ആകൃതിയിൽ രൂപപ്പെട്ടിരിക്കുന്നു. ഇവയ്‌ക്ക് ജലാശയത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങാനും ഉയർന്നു വരാനും കഴിയും. ശ്വസിക്കാതെ ഏറെ നേരം വെള്ളത്തിനടിയിൽ നിൽക്കാൻ ആമയ്‌ക്ക് കഴിവുണ്ട്.
തവള
ജലത്തിലും കരയിലുമായി ജീവിതചക്രം പൂർത്തിയാക്കുന്ന ജീവിയാണ് തവള. ബലമേറിയ പിൻകാലുകൾ കൊണ്ട് ജലത്തിൽ വേഗത്തിൽ തുഴയാൻ താവളയ്ക്ക് കഴിയും. ചർമ്മ ബന്ധിതമായ വിരലുകൾ ഇതിന് കൂടുതൽ സഹായകമാകുന്നു.ത്വക്ക് ഉപയോഗിച്ച് തവള ജലത്തിലെ വായു ശ്വസിക്കുന്നു. വെള്ളത്തിലെ കുറഞ്ഞ പ്രകാശത്തിലും താവളയ്ക്ക് നന്നായി കാണാൻ കഴിയും. അപൂർവമായി മാത്രം വെള്ളത്തിലിറങ്ങുന്ന പലയിനം താവളകളുമുണ്ട്. വൃക്ഷങ്ങളിലും മാളങ്ങളിലും മണ്ണിനടിയിലുമെല്ലാം ആണ് ഇവയുടെ വാസം.
ആഫ്രിക്കൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഗോലിയാത്ത് തവളകളാണ് വലുപ്പത്തിൽ വമ്പന്മാർ.
പ്രത്യേകതകൾ
# ഇവ ജലത്തിലോ ജലസാമിപ്യം ഉള്ള പ്രദേശങ്ങളിലോ ആയിരിക്കും മുട്ട ഇടുക.
# കണ്ണുകളോട് അനുബന്ധിച്ചു കൺപോളകളും കണ്ണുനീർ ഗ്രന്ഥികളും കാണപ്പെടുന്നു.
# അന്തരീക്ഷത്തിലുള്ള ശബ്ദം ഇവയ്ക്ക് കേൾക്കാൻ സാധിക്കും.
# നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും ചെറുതാണ് ഉഭയജീവികൾ.
# ജലത്തിൽ ത്വക്ക് ഉപയോഗിച്ചും കരയിൽ മൂക്ക് വഴിയും ശ്വസിക്കുന്നു.
# മണ്ണിനടിയിൽ വരെ ഇവ ജീവിക്കാറുണ്ട്.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !