Second Term Examination Timetable Kerala Teachers Eligibility Test NOTIFICATION November 2017.

Sunday, 6 August 2017

Independence Day Quiz Part - 1

ഇന്ത്യ ചരിത്രത്തിലെന്നല്ല, ലോകചരിത്രത്തിൽ തന്നെ നിർണായക സ്ഥാനമുണ്ട് 1947 ഓഗസ്റ്റ് 14 എന്ന ദിവാസത്തിന്. സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടൻ എന്ന മഹാ സാമ്രാജ്യം ഇരുളിലാണ്ടുപോയത് അന്ന് അർധരാത്രിയാണ്.

ഒരു നൂറ്റാണ്ടോളം യാതനാപൂർണ്ണമായ സമരങ്ങളുടെ ഫലമായാണ് ഇന്ത്യ സ്വാതന്ത്ര്യയായത്. നിരായുധരായ ഒരു ജനത നടത്തിയ ആ സമരങ്ങളുടെ മുന്നിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൻറെ ആയുധങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടു.

നമ്മുടെ രാജ്യം ആഗസ്ത് പതിനഞ്ചിന് സ്വാതന്ത്ര്യദിനം കൊണ്ടാടുകയാണല്ലോ... അന്നേ ദിവസം നടത്താൻ ആവശ്യമായ ചോദ്യങ്ങൾ താഴെ നൽകുന്നു. അനുയോജ്യമായവ തിരഞ്ഞെടുക്കുക.

1. East India Company സ്ഥാപിക്കപ്പെട്ട വർഷം?
Answer :- 1600 

2. East India Company സ്ഥാപിക്കപ്പെടുമ്പോൾ ഇന്ത്യയിലെ ഭരണാധികാരി?
Answer :- അക്ബർ 

3. ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ആദ്യ ഫാക്ടറി സ്ഥാപിച്ചത് എവിടെ?
Answer :- സൂററ്റ് [ഗുജറാത്ത്]

4. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?
Answer :- പ്ലാസി യുദ്ധം [1757]

5. പ്ലാസിയുദ്ധത്തിൽ ബംഗാളിലെ നവാബായ സിറാജ്-ഉദ്-ദൗളയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ?
Answer :- റോബർട്ട് ക്ലൈവ് 

6. മുസ്ളീം സംയുക്ത സേനയും ബ്രിട്ടീഷുകാരും തമ്മിലുള്ള ബുക്സാർ യുദ്ധം നടന്ന വർഷം?
Answer :- 1764 

7. ഇന്ത്യയിൽ East India Company യുടെ പ്രവർത്തനത്തെ നിയന്ത്രിക്കാനായി 1773-ൽ ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ നിയമം?
Answer :- റെഗുലേറ്റിംഗ് ആക്ട് 
8. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?
Answer :- വാറൻ ഹേസ്റ്റിംഗ് 

9. ഇന്ത്യയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ?
Answer :- വാറൻ ഹേസ്റ്റിംഗ് 

10. ബ്രിട്ടീഷ് പാർലമെൻറിൽ ഇമ്പീച്ചുമെൻറ് നടപടിക്ക് വിധേയനായ ഗവർണർ ജനറൽ ?
Answer :- വാറൻ ഹേസ്റ്റിംഗ് 

11. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ?
Answer :- കോൺവാലീസ് പ്രഭു 

12. ഇന്ത്യയിൽ സിവിൽ സർവീസിൻറെ പിതാവ് എന്നറിയപ്പെടുന്നത്?
Answer :- കോൺവാലീസ് പ്രഭു 

13. സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയത്?
Answer :- വെല്ലസ്ലി പ്രഭു 

14. 1799-ൽ നാലാം മൈസൂർ യുദ്ധത്തിൽ ടിപ്പുവിനെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് ജനറൽ?
Answer :- വെല്ലസ്ലി പ്രഭു 

15. ഇന്ത്യയിൽ സതി സമ്പ്രദായം അവസാനിപ്പിക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രചാരം നൽകുകയും ചെയ്ത ബ്രിട്ടീഷ് ഗവർണർ ജനറൽ?
Answer :- വില്യം ബെൻറിക് പ്രഭു 

16. ഇന്ത്യയിൽ സതി നിർത്തലാക്കിയ വർഷം ?
Answer :- 1829

17. രാജാറാം മോഹൻ റോയ് ബ്രഹ്മസമാജം ആരംഭിച്ച വർഷം ?
Answer :- 1828

18. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കുന്നതിൽ വില്യം ബെൻറിക്കിനെ സഹായിച്ച ബ്രിട്ടീഷ് പാർലമെന്റിലെ നിയമ വിദഗ്ദൻ?
Answer :- മെക്കാളെ 

19. ദത്തവകാശ നിരോധന നിയമം പാസാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ?
Answer :- ഡൽഹൌസി  

20. ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്നത്?
Answer :- ഡൽഹൌസി  

Independence Day Quiz Malayalam | Independence Day Quiz | Independence Day Malayalam Quiz | August 15 Quiz Malayalam | August 15 Malayalam Quiz

No comments:

Post a Comment

Share Your Ideas
പ്രിയ അധ്യാപക സുഹൃത്തുക്കളെ നിങ്ങളുടെ സ്കൂളിൽ നടത്തിയ മികവ് പ്രവർത്തനങ്ങൾ ഈ ബ്ലോഗിൽ കൂടി നൽകുവാൻ താത്പര്യം ഉണ്ടെങ്കിൽ അവ എനിക്ക് അയച്ചുതരിക. ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതൽ വിവരത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക. തനതായി രൂപീകരിച്ച വർക്ക്ഷീറ്റുകൾ ഉണ്ടെങ്കിൽ അതും ഇവിടെ ഷെയർ ചെയ്യാം.. വിലാസം :- mashhari30@gmail.com

Labels

അക്ഷരം അക്ഷരപ്പാട്ട് അക്ഷരമുറ്റം അധ്യാപകന്‍ അനുഷ്ഠാനകലകള്‍ അമൃതം അവധി എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്‌ ഒരുമയുടെ ആഘോഷം കടങ്കഥകൾ കഥകളി കവിത കുട്ടിക്കവിതകൾ കുട്ടിപ്പുര കൃഷിച്ചൊല്ലുകൾ ക്വിസ് ഗണിത ഗാനം ചോക്കുപൊടി തമാശ താരയുടെ വീട് ദിനാചരണം നമ്മുടെ കലകൾ നാടൻ‌കളി നാടോടിപ്പാട്ട് നൃത്തരൂപങ്ങൾ പക്ഷികൾ പഠനോപകരണങ്ങള്‍ പരിസരപഠനം പഴങ്ങൾ പഴഞ്ചൊല്ലുകൾ പൂക്കളെ അറിയാം പ്രതിജ്ഞ പ്രശ്നോത്തരി മണവും മധുരവും മത്സ്യങ്ങൾ മലയാളത്തിളക്കം മഹിതം മഴ മഴപഴംഞ്ചൊല്ലുകള്‍ മഴമേളം മുരളി കണ്ട കഥകളി രാമായണം ലഘുകുറിപ്പ് വയൽ വർണ്ണന വായനാദിനം വീട് നല്ല വീട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംസ്ഥാനങ്ങൾ സസ്യങ്ങൾ